പി എം വിശ്വകർമ്മ പദ്ധതിയിൽ എങ്ങനെ അപേക്ഷ നൽകണം,?  വായിക്കാം
പി എം വിശ്വകർമ്മ പദ്ധതിയിൽ എങ്ങനെ അപേക്ഷ നൽകണം,? വായിക്കാം
Atholi News19 Sep5 min

പി എം വിപി എം വിശ്വകർമ്മ പദ്ധതിയിൽ എങ്ങനെ അപേക്ഷ നൽകണം,?



പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 17 ന് പി എം വിശ്വകർമ പദ്ധതി ഉദ്ഘാടനം ചെയ്ത

 പദ്ധതിയിൽ എങ്ങനെ അപേക്ഷ നൽകണം



കേന്ദ്രസർക്കാരിന്റെ പുതിയ ക്രീയാത്മക പദ്ധതി പി എം വിശ്വകർമ്മ ഇന്ത്യയിലുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈതൊഴിലാളികള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും ഈ പദ്ധതി പിന്തുണ നല്‍കും.


പി എം വിശ്വകർമ്മ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത് ഇനിയുള്ള 5 വർഷനുള്ളിൽ മുകളിൽ പറഞ്ഞിരിക്കുന്ന 18 തൊഴിൽ മേഖലയിൽ ഉള്ള തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യം വെച്ചിട്ടുള്ള വലിയ പദ്ധതിയാണ്.പാവങ്ങളുടെ ഉന്നമനം തന്നെയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.


 *എങ്ങനെ അപേക്ഷ നൽകണം*


#PM വിശ്വകർമ അപേക്ഷ സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ സ്ഥാപനമാണ് കോമ്മൺ സർവീസ് സെന്റർ (CSC ) സെന്ററുകൾ വഴിയാണ്.


*അപേക്ഷിക്കാൻ വേണ്ട രേഖകൾ ഏതൊക്കെ*

അതിനായി ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ നല്കണം, 

പി എം വിശ്വകർമ്മ അപേക്ഷ നൽകാൻ യാതൊരുവിധ ഫീസും നൽകേണ്ടതില്ല.


നിങ്ങൾ നൽകുന്ന അപേക്ഷ പഞ്ചായത്തു,മുനിസിപ്പാലിറ്റി അധികാരികൾ നോക്കുകയും അതാതു ജില്ല നിർവ്വഹണ സമിതിക്കായി പരിശോധനയ്ക്ക് അയച്ചു കൊടുക്കും, ജില്ലാ കമ്മറ്റിയെ തിരഞ്ഞെടുക്കുന്നത് അതാതു സംസ്ഥാനം കമ്മറ്റിക്കാർ ആയിരിക്കും, ജില്ലയിൽ എം‌എസ്‌എം‌ഇ ഉദ്യോഗസ്ഥർ , ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുള്ള ജില്ലാ ഉദ്യോഗസ്ഥരും വ്യവസായ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ജില്ലാ നിർവ്വഹണ സമിതി നിങ്ങളുടെ ജനുവിൻ ആയിട്ടുള്ള അപേക്ഷ അവർ പരിശോധിച്ചു അപേക്ഷ അംഗീകരിക്കും. ഇങ്ങനെ അംഗീകരിച്ചഅപേക്ഷകരുടെ ആദ്യ പടിയുള്ള രെജിസ്ട്രേഷൻ പൂർത്തിയാകും ഈ അപേക്ഷകന് പി എം വിശ്വകർമ്മ പദ്ധതിയിൽ അംഗം ആകും. ഇങ്ങനെ അംഗീകാരം ലഭിച്ചവർക്ക് PM വിശ്വകർമ സർട്ടിഫിക്കറ്റ് ,ID കാർഡും ലഭിക്കും.ഈ ID കാർഡും സർട്ടിഫിക്കറ്റും ആണ് നിങ്ങൾ ഒരു വിശ്വകർമ്മ തൊഴിലാളി ആണെന്ന് സർക്കാർ തിരിച്ചറിയുന്നത്.


നിങ്ങളുടെ നൈപുണ്യ വിലയിരുത്തലിന് ശേഷം 15,000 രൂപ വരെ ടൂൾകിറ്റ് വാങ്ങുന്നതിനുള്ള ധനസഹായം ലഭിക്കും. നൈപുണ്യ ഗുണഭോക്താക്കൾ അടിസ്ഥാന പരിശീലനത്തിന് വിധേയരാകണം, അതിനായി കുറഞ്ഞത് 40 മണിക്കൂർ നീളുന്ന ട്രെയിനിങ് നിങ്ങൾ പെങ്കെടുക്കണം,ട്രൈനിംഗ് പങ്കെടുക്കുന്നവർക്ക് 5 മുതൽ 7 ദിവസം ദിവസേന 500 രൂപ വെച്ച് സ്റൈഫന്റ് കേന്ദ്രസർക്കാർ നൽകുന്നതാണ്.ഇതിൽക്കൂടുതൽ അഡ്വാൻസ് ട്രൈനിംഗ് വേണമെന്നുള്ള താല്പര്യമുള്ള തൊഴിലാളികൾക്ക് കൂടുതൽ സാങ്കേതിക ട്രയിനിങ് കേന്ദ്ര സർക്കാർ നൽകും. ബേസിക് ട്രൈനിംഗ് പൂർത്തിയാക്കുന്ന ഒരു തൊഴിലാളിക്ക് അദ്ദേഹം ചെയ്യുന്ന തൊഴിൽ മേഖല വിപുലീകരിക്കാൻ വേണ്ടി ഈട് ഒന്നും കൊടുക്കാതെ ആദ്യ ഗഡുവായി 100000 വരെ ഈടില്ലാത്ത വായ്പ വെറും 5% ഇളവ് പലിശ നിരക്കിൽ ലഭിച്ചു തുടങ്ങും.


ഇനി ഈ തുക ഡിജിറ്റൽ രീതിയിൽ (UPI )ബാങ്കിലേക്ക് കൃത്യമായി തിരിച്ചടക്കുന്നവർക്കോ അല്ലെങ്കിൽ അഡ്വാൻസ് ട്രെയിനിങ് പൂർത്തിയാക്കിയ ഒരു തൊഴിലാളിക്ക് രണ്ടാം ഗഡുവായി 200000 രൂപ ഈടില്ലാത്ത വായ്പ കിട്ടും,നിങ്ങൾ വാങ്ങുന്ന ലോൺ ഡിജിറ്റൽ UPI അപ്ലിക്കേഷൻ ഉപയോഗിച്ച് തിരിച്ചടച്ചാൽ 1 രൂപ മുതൽ 100 രൂപവരെ ഇൻസെന്റീവ് തുക നിങ്ങൾക്ക് ലഭിക്കും ഓരോ മാസവും ലഭിക്കും .ഇതുകൊണ്ടു സർക്കാർ ലക്ഷ്യമാക്കുന്നതു കൊളാറ്ററൽ ഫ്രീ ക്രെഡിറ്റ്, നൈപുണ്യ പരിശീലനം, ആധുനിക ഉപകരണങ്ങൾ, ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്രോത്സാഹനം, മാർക്കറ്റ് ലിങ്കേജ് സപ്പോർട്ട് എന്നിവയിലൂടെ കരകൗശല തൊഴിലാളികൾക്ക് പിന്തുണ നൽകുക എന്നതാണ്.


  

പ്രധാനമന്ത്രി വിശ്വകര്‍മ്മയുടെ കീഴില്‍ ആദ്യഘട്ടത്തില്‍ പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ഉള്‍പ്പെടുത്തും.


(1) ആശാരി 

(2) വള്ളം നിര്‍മ്മാണം  

(3) കവചനിര്‍മ്മാണം  

(4) കൊല്ലന്‍ 

(5) ചുറ്റികയും പണിയായുധങ്ങളും നിര്‍മ്മാണം

(6) താഴ് നിര്‍മ്മാണം 

(7) സ്വര്‍ണ്ണപണി (സോണാര്‍) 

(8 ) കുശവര്‍  

(9) ശില്‍പികൾ കല്ല് കൊത്തുപണിക്കാര്‍, കല്ല് പൊട്ടിക്കുന്നവര്‍; 

(10) ചെരുപ്പുപണിക്കാര്‍ / പാദരക്ഷ കൈതൊഴിലാളികള്‍

(11) കല്ലാശാരി  

(12) കൊട്ട/പായ/ചൂല് നിര്‍മ്മാണം/കയര്‍ നെയ്ത്ത്

(13) പാവ-കളിപ്പാട്ട നിര്‍മ്മാണം (പരമ്പരാഗതം)

(14) ക്ഷുരകൻ  

(15) മാല നിര്‍മ്മിക്കുന്നവർ  

(16) അലക്കുകാര്‍  

(17) തയ്യല്‍ക്കാര്‍  

(18) മത്സ്യബന്ധന വല നിര്‍മ്മിക്കുന്നവർ..

Tags:

Recent News