അത്തോളിയിലെ റോഡുകൾ;
ജലജീവൻ അധികൃതർ പഞ്ചായത്തിൽ ചർച്ചക്കെത്തി
അത്തോളി: ജലജീവൻ അസി. എക്സിക്കൂട്ടീവ് എഞ്ചിനിയർ അബ്ദുൾ സലാം, എ.ഇ. ഷബീർ, ഓവർസിൽ റോഷിക്ക്, സൂപ്പർവൈസർ മുന വർ,കരാറുകാരൻ ഷാജി ദാമോദരൻ എന്നിവരാണ് അത്തോളി പഞ്ചായത്തിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ്റെ നേതൃത്വത്തിൽ
ഭരണസമിതിയംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ വിളിച്ചു ചേർത്ത ചർച്ചയിൽ
ജല ജീവൻ പകരക്കാരെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് ഭരണസമിതി ജലജീവൻ ഉദ്യോഗസഥരെ ഹാളിലിട്ട് പൂട്ടിയിരുന്നു.
ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ അറ്റക്കുറ്റപണി ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. തുടർന്ന് അത്തോളി പൊലീസ് ഇടപെട്ടാണ് ചർച്ച ഇന്നത്തേക്ക് വച്ചത്. അടിയന്തര മായി അത്തോളിയിലെ റോഡുകൾ അറ്റകുറ്റപ്പണി ചെയ്യാമെന്ന് അസി. എക്സിക്കൂട്ടീവ് എഞ്ചിനിയർ കരാറുകാരന് നിർദ്ദേശം നൽകിയതായാണ് വിവരം.