ഫുട്ബാൾ മത്സരത്തിൽ അത്തോളി ജി വി എച്ച് എസ് എസ് ജേതാക്കൾ
അത്തോളി :കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ ഫുട്ബാൾ മത്സരത്തിൽ അത്തോളി ജി വി എച്ച് എസ് എസ് ജേതാക്കളായി.
കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോച്ച് ഷാജി പൊയിൽക്കാവ്, സ്കൂൾ
പി.ഇ.ടി അരുൺ എന്നിവരുടെ ശിക്ഷണത്തിലാണ് കുട്ടികൾ മത്സരത്തിനിറങ്ങിയത്.
ക്യാപ്റ്റൻ അലൻ സുബീഷിൻ്റെ നേതൃത്വത്തിലാണ് ടീം കളിച്ചത്.
അലൻ സുബീഷ്, കെ.പി. അമൽ, മുഹമ്മദ് നിഹാൽ, അഖിൽ ദാസ്, എം.വി.ആദർശ്, വി.വി. സഞ്ജയ്, പി.കെ.ലഹൻ ആർഷ് എന്നീ 7 പേരെ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുത്തു.