ഭക്തി സാന്ദ്രമായിഈദുൽ ഫിത്ർ: ഈദ് ഗാഹുകളിൽ ലഹരി വിരുദ്ധ സന്ദേശം ;  വ്രതം നൽകിയ മനശാന്തിയിൽ വിശ്വാസികൾ
ഭക്തി സാന്ദ്രമായിഈദുൽ ഫിത്ർ: ഈദ് ഗാഹുകളിൽ ലഹരി വിരുദ്ധ സന്ദേശം ; വ്രതം നൽകിയ മനശാന്തിയിൽ വിശ്വാസികൾ
Atholi News31 Mar5 min

ഭക്തി സാന്ദ്രമായിഈദുൽ ഫിത്ർ:

ഈദ് ഗാഹുകളിൽ ലഹരി വിരുദ്ധ സന്ദേശം ;


വ്രതം നൽകിയ മനശാന്തിയിൽ വിശ്വാസികൾ




കോഴിക്കോട്: ഒരു മാസം നീണ്ട വ്രതാനുഷ്‌ഠാനത്തിൽ നേടിയെടുത്ത ആത്മനിർവൃതിയിൽ മുസ്ലിം സമൂഹം ഈദുൽ ഫിത്ർ (ചെറിയ പെരുനാൾ) ആഘോഷിച്ചു. ഈദ്ഗാഹുകളിലും പള്ളികളിലും ഒത്തുചേർന്ന് പെരുനാൾ നമസ്കാരം നിർവ്വഹിച്ചു. സ്നേഹത്തിന്റെ ഊഷ്‌മളതയിൽ പരസ്‌പരം ആശംസകൾ കൈമാറി.

റമസാനിലൂടെ നേടിയെടുത്ത ആത്മസംസ്കരണം തുടർന്നുള്ള ജീവിതത്തിലും പാലിച്ച് മുന്നോട്ടുപോകണമെന്ന് ഖുത്തുബ പ്രസംഗത്തിൽ ഖത്തീബുമാർ ഉദ്ബോധിപ്പിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ചുവീണ മുസ്‌ലിം സഹോദരങ്ങൾക്കു വേണ്ടിയും പ്രാർഥന നടത്തി.ലഹരി വിരുദ്ധ ബോധവൽകരണവും നടന്നു.

പള്ളികളിൽ നിന്നും ഈദ്‌ഗാഹുകളിൽ നിന്നും ഇറങ്ങിയ ശേഷം വിശ്വാസികൾ ഉറ്റവരുടെയും ഉടയവരുടെയും ഖബറിടങ്ങൾ സന്ദർശിച്ചു.

പെരുനാൾ ഭക്ഷണത്തിനു ശേഷം ബന്ധുക്കളുടെയും അയൽ വീടുകളും സന്ദർശിക്കുകയും അസുഖമായി കിടക്കുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു. പുണ്യമാസത്തിൻ്റെ പവിത്രതയിൽ സത്‌കർമങ്ങളും ദാന

ധർമങ്ങളും പകർന്നു നൽകിയ ആത്മസംതൃപ്‌തിയിലാണ് നാടെങ്ങും പെരുനാൾ ആഘോഷിച്ചത്.

മിക്കവരും വൈകിട്ട് കുടുംബാംഗങ്ങളൊത്ത് ബീച്ചിലും സ്ക്വയറിലും പാർക്കുകളിലുമൊക്കെ ഉല്ലാസത്തിനായി സമയം ചിലവഴിച്ചു.


അത്തോളി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ.എൻ എം നസീമുൽ ഇസ്‌ലാം സംഘം ഈദ് ഗാഹിന് ഷമൽ പൊക്കുന്നും

അത്തോളി ചോയികുളം അൽ ഹിക്മ പരിസരത്തു നടന്ന വിസ്ഡം ഈദ് ഗാഹിന് ശാബിൽ പാലത്തും നേതൃത്വം നൽകി.അത്തോളി കുനിയിൽ ജുമുഅ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുൽ നാസർ ദാരിമി,അത്തോളി ടൗൺ ജുമ മസ്ജിദ് മുജീബ് റഹ് മാൻഫൈസി,അത്തോളി സഭ ജുമ മസ്ജിദ് സുഹൈൽദാരിമി,അത്തോളി പറക്കുളം നൂറുൽ ജുമുഅ മസ്ജിദ് ഇബ്രാഹിം ബാദുഷ യമാനി,അത്തോളി വി.കെ റോഡ് മസ്ജിദു തഖ് വ ഗഫൂർ ദാരിമി എന്നിവരും നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിലും പെരുന്നാൾ നമസ്കാരം നടന്നു.





ചിത്രം:അത്തോളി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹ്

Recent News