ഗ്യാലക്സി ഗോൾഡ്
ഓൺലൈൻ ഓണപ്പൂക്കളം
വിജയികളെ പ്രഖ്യാപിച്ചു ;
ഈ മാസം 23 ന് സമ്മാനങ്ങൾ വിതരണം ചെയ്യും
അത്തോളി :ഓണാഘോഷത്തിന്റെ ഭാഗമായി ഓൺ ലൈൻ വാർത്ത മാധ്യമമായ അത്തോളി ന്യൂസും പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഗ്യാലക്സി ഗോൾഡ് ആൻഡ് ഡയമണ്ടും സംയുക്തമായി സംഘടിപ്പിച്ച ഓൺ ലൈൻ ഓണ പൂക്കള മത്സരത്തിൻ്റ
ഫലം പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം (കേരള സാരി) കോതങ്കൽ തായക്കണ്ടി സുധീഷ് കുമാർ,
രണ്ടാം സമ്മാനം( സ്മാർട്ട് വാച്ച് ) കൊങ്ങന്നൂർ ഹെലൻ ശേഖർ ,
മുന്നാം സമ്മാനം (മൊബൈൽ ഹെഡ് സെറ്റ് )കൊങ്ങന്നൂർ സ്നേഹക്കൂട് മിലോന.
എന്നിവർ അർഹരായി.
പ്രോത്സാഹന സമ്മാനം(ക്ലോക്ക് ):
ബബിഷ രതീഷ് കുമാർ ( മേപ്പയൂർ)
ജിതേഷ് എടവലത്ത് ( കൊങ്ങന്നൂർ ) ,
അർച്ചന വിഷ്ണു നമ്പിയാട്ടിൽ ( ഉളളിയേരി ),
റീനാ മനോജ് (കോതങ്കൽ )
എന്നിവരാണ് ) .
ഈ മാസം 23 ന് തിങ്കളാഴ്ച വൈകിട്ട് 4 ന് ഗ്യാലക്സി ഗോൾഡ് ആൻ് ഡയമണ്ട് ഷോറൂമിൽ നടക്കുന്ന ചടങ്ങിൽ ഗ്യാലക്സി ഗോൾഡ് ചെയർമാൻ എ പി ഫൈസൽ സമ്മാന വിതരണം ചെയ്യും.
ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്
സന്ദീപ് നാലുപുരയ്ക്കൽ മുഖ്യാതിഥിയാകും.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത്,
ഗ്യാലക്സി ഗോൾഡ് ഡയറക്ടർമാരായ ഫൈസൽ എം,
ജൈസൽ എം , അത്തോളി
ന്യൂസ് റീഡേർസ് ക്ലബ് പ്രസിഡന്റ് സുനിൽ കൊളക്കാട് ,
അത്തോളി പ്രസ് ക്ലബ് രക്ഷാധികാരി
അജീഷ് അത്തോളി ,
അത്തോളി ന്യൂസ്
സബ് എഡിറ്റർ ആവണി
എ എസ് എന്നിവർ സന്നിഹിതരാകും.
900 ത്തിലേറെ എൻട്രികളിൽ നിന്നും
100 എണ്ണം തിരഞ്ഞെടുത്തു. ഇതിൽ നിന്നും 20 എണ്ണം അവസാന റൗണ്ടിൽ എത്തി . ഇവയിൽ നിന്നാണ് വിദഗ്ധ സമിതി വിജയികളെ കണ്ടെത്തിയത്.
ഇമ്പ്രെസ്സ് മീഡിയയുടെ സഹകരണത്തോടെ ഒന്നര ആഴ്ച നീണ്ട ഓൺ ലൈൻ ക്യാമ്പയിനാണ് നടത്തിയത്.
ഗ്യാലക്‌സി മാനേജ്മെൻ്റ് പ്രതിനിധികളായ
കുഞ്ഞമ്മദ് പി കെ ,
റസാഖ് എ കെ ,
അമ്മദ് സി സി , അൻസാർ സി സി , ദിൽഖിഷ് എന്നിവർ ഓൺ ലൈനിൽ ചടങ്ങിൽ പങ്കെടുക്കും.