ആവേശത്തേരിൽ ഓഷ്യൻ പെട്രോളിയം
ഒന്നാം വാർഷികാഘോഷം: മെഗാ ബംബർ വിജയികളെ പ്രഖ്യാപിച്ചു
ആവണി എ എസ്
അത്തോളി:ആഹ്ലാദവും സൗഹൃദവും പങ്ക് വെച്ച് വൻജനാവലി സാക്ഷിയാക്കി
വി കെ റോഡ് ഓഷ്യൻ പെട്രോളിയം ഒന്നാം വാർഷികം ആഘോഷിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി
ഏർപ്പെടുത്തിയ മെഗാ ബംബർ നറുക്കെടുപ്പിൽ
ഒന്നാം സമ്മാനം ജൂപിറ്റർ സ്‌കൂട്ടർ -
പട്ടർപാലം എമ്പ്രലത്ത് പൊയിൽ ഹൗസ് സനൂപിൻ്റെ മകൾ
ഇ പി ധാൻവി , രണ്ടാം സമ്മാനം
റഫ്രിജറേറ്റർ- തലക്കുളത്തൂർ പറമ്പത്ത് ചെമ്പോളി തിരുവാതിര ഹൗസിൽ വൈശാഖ് ,
മൂന്നാം സമ്മാനം വാഷിംഗ് മെഷീൻ- അത്തോളി കുനിയിൽ കടവ് തോട്ടോളി ഹൗസ് മുഹമ്മദ് കോയ സൈൻ മകൾ സൈനബ സെൻഹ എന്നിവർ സമ്മാനർഹരായി.
ഓഷ്യൻ പെട്രോളിയത്തിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ,
തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി പ്രമീള ,
അത്തോളി എസ് ഐ
ആർ രാജീവ് എന്നിവർ ഒന്നും രണ്ടും മൂന്നും വിജയികളെ നറുക്കിട്ടെടുത്തു.
മാനേജിംഗ് പാർട്ണർമാരായ മുസ്തഫ ഓഷ്യൻ , പി എം മുഹമ്മദലി,
വി റഹിം എന്നിവർ നേതൃത്വം നൽകി.
നവംബർ 15 ന് ആണ് നറുക്കെടുപ്പ് ആരംഭിച്ചത് .
ഓരോ 200,500 രൂപയുടെ എം ആർ പി എൽ ഇന്ധനം വാങ്ങുന്നവർക്കാണ് കൂപ്പൺ നൽകിയത് , ഇതിൽ നിന്നും ദിവസേന നറുക്കെടുത്ത് ഒരാൾക്ക് 500 രൂപ പെട്രോൾ/ഡീസൽ സമ്മാനമായി നൽകി. ഒന്നര മാസത്തിനിടയിൽ സമ്മാനപദ്ധതിയിൽ പങ്കെടുത്ത മുഴുവൻ പേരെയും മെഗാ നറുക്കെടുപ്പിൽ ഉൾപ്പെടുത്തി.70,000 ത്തോളം പേരിൽ നിന്നാണ് 3 മെഗാ ബംബർ വിജയികളെ കണ്ടെത്തിയത് . വിജയികൾക്ക് അടുത്ത ദിവസം എം ആർ പി എൽ പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ കൈമാറുമെന്ന് ഓഷ്യൻ പെട്രോളിയം മാനേജ്മെന്റ് അറിയിച്ചു. മുറാദ് ആയിരുന്നു അവതാരകൻ
ഓഷ്യൻ പെട്രോൾ പമ്പ്,
വി കെ റോഡ്, അത്തോളി
7902511000,
0495 25211000