റോട്ടറി സൺ റൈസ് - ലൈഫ് ഫാർമസി   സൗജന്യ വീൽ ചെയർ വിതരണം
റോട്ടറി സൺ റൈസ് - ലൈഫ് ഫാർമസി സൗജന്യ വീൽ ചെയർ വിതരണം
Atholi News11 Aug5 min

റോട്ടറി സൺ റൈസ് - ലൈഫ് ഫാർമസി 

സൗജന്യ വീൽ ചെയർ വിതരണം


കോഴിക്കോട്: റോട്ടറി ക്ലബ്ബ് സൺ റൈസ് - ലൈഫ് ഫാർമസി യുമായി സഹകരിച്ച് സൗജന്യ വീൽ ചെയർ വിതരണ പദ്ധതിക്ക് തുടക്കമായി. ലൈഫ് ഫാർമസിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സ്ഥാപനത്തിന്റെ മാനേജർ അബു താഹിറിൽ നിന്നും റോട്ടറി സൺ റൈസ് മുൻ പ്രസിഡന്റ് ക്യാപ്റ്റൻ കെ കെ ഹരിദാസ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.

റോട്ടറി കാലിക്കറ്റ് സൺ റൈസ് സെക്രട്ടറി കെ റിനേഷ് അധ്യക്ഷത വഹിച്ചു. ട്രഷറർ സൈജു ലാൽ , മുൻ പ്രസിഡന്റ് അതുൽ സാബു , അനൂപ് കുമാർ, ലൈഫ് ഫാർമസി 

ഓപ്പറേഷൻ ടീം അംഗങ്ങളായ ശരത് ബാബു ,അഹിൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ രക്ത പരിശോധന, കാഴ്ച പരിശോധന എന്നിവ ആരംഭിച്ചു. 13 ന് മെഡിക്കൽ ക്യാമ്പ് സമാപിക്കും. മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും പ്രത്യേകം ഡിസ്കൗണ്ട് ഏർപ്പെടുത്തിയതായി ലൈഫ് ഫാർമസി മാനേജർ അബു താഹിർ പറഞ്ഞു.



ഫോട്ടോ:റോട്ടറി ക്ലബ്ബ് സൺ റൈസ് - ലൈഫ് ഫാർമസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ വീൽ ചെയർ ലൈഫ് ഫാർമസി മാനേജർ അബു താഹിറിൽ നിന്നും റോട്ടറി ക്ലബ്ബ് സൺ റൈസ് മുൻ പ്രസിഡന്റ് ക്യാപ്റ്റൻ കെ കെ ഹരിദാസ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News