അത്തോളി സഹകരണ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ്‌ :പരിശോധന ഫീസ് ജീവകാരുണ്യ പ്രവർത്തനത്തിന്
അത്തോളി സഹകരണ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ്‌ :പരിശോധന ഫീസ് ജീവകാരുണ്യ പ്രവർത്തനത്തിന്
Atholi News14 Dec5 min

അത്തോളി സഹകരണ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ്‌ :പരിശോധന ഫീസ് ജീവകാരുണ്യ പ്രവർത്തനത്തിന് 




അത്തോളി:അത്തോളി സഹകരണ ആശുപത്രിയുടെ സുവർണ്ണജൂബിലി ആഘോഷം 'അനാമയം @50 'യുടെ ഭാഗമായി അസ്ഥിരോഗ വിഭാഗത്തിൽ ബി എം ഡി ടെസ്റ്റും രക്തപരിശോധനയും ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡയബറ്റിക് ന്യൂറോപ്പതി ടെസ്റ്റും നടത്തി.രണ്ട് ക്യാമ്പിലുമായി 250-ൽ പരം രോഗികൾ ചികിത്സ തേടിയെത്തി. ബി എം ഡി ടെസ്റ്റ് ഡയബറ്റിക് ന്യൂറോപ്പതി ടെസ്റ്റ്, രക്തപരിശോധനകൾ പൂർണ്ണമായും സൗജന്യമായിരുന്നു. പരിശോധനാഫീസും 50% വും.പരിശോധനാ ഫീസിനത്തിൽ ലഭിച്ച മുഴുവൻ തുകയും നിർദ്ധനയായ മധ്യവയസ്കയുടെ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ഹോസ്പിറ്റൽ പ്രസിഡണ്ട് വി.പി. ബാലകൃഷ്ണൻ കൈമാറി.രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ നീണ്ടു നിന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ പ്രസിഡണ്ട് ബാലകൃഷ്ണൻ വി.പി അധ്യക്ഷത വഹിച്ചു.ഡോ . പ്രശാന്ത് .ജെ.എസ് , 

ഡോ അർജുൻ .എൻ.ഐ, രജിത .എൻ, ബേബി ബാബു, എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ എൻ.കെ സ്വാഗതവും സെക്രട്ടറി സാദിഖ് എം.കെ നന്ദിയും പറഞ്ഞു.

Recent News