അത്തോളിയിൽ രാജ്യാന്തര മഡ് ഗ്രൗണ്ട്
നാടിന് സമർപ്പിച്ചു.
അത്തോളി: രാജ്യാന്തര മഡ് ഗ്രൗണ്ട്
നാടിന് സമർപ്പിച്ചു.
വേളൂർ വെസ്റ്റ് ജുമാ മസ്ജിദിന് സമീപം പണിതുയർത്തിയ
എം ജെ സ്ക്വയർ മഡ് ഗ്രൗണ്ട്
പ്രശസ്ത ഫുട്ബോൾ താരം വി പി സുഹൈർ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു
സോഷ്യൽ മീഡിയ താരം സൽമാൻ മുഖ്യാതിഥിയായി .
ചടങ്ങിൽ
കായിക രംഗത്ത് പ്രതിഭ തെളിയിച്ച കെ മുരളീധരൻ ( ഫുട്ബോൾ ),
കെ വി കുമാരൻ ( വോളിബോൾ) ,
കിക്ക് ബോക്സർ പ്രണവ് വേളൂർ എന്നിവരെ
ആദരിച്ചു.
രാഷ്ട്രീയ കക്ഷി പ്രതിനിധികളായ
പി ടി ഹമീദ് ,
അനൂപ് വേളൂർ ,ജലീൽ പാടത്തിൽ,വേളൂർ വെസ്റ്റ് റൈപ്പേറിയൻ ക്ലബ് പ്രതിനിധി ജയചന്ദ്രൻ ശ്രീലക്ഷ്മി ,
ആർ വൈ ബി കോർഡിനേറ്റർ ജൈസൽ കമ്മോട്ടിൽ ,
എം 2 ജെ ഗ്രൂപ്പ് ഡയറക്ടർമാരായ ടി ടി ജൈലാൻ ഷാ, എം ജുബൈർ
എന്നിവർ സംസാരിച്ചു.
പുതിയ മഡ്ഡ് ഗ്രൗണ്ട് അഖിലേന്ത്യാ സെവൻസിനും സോഫ്റ്റ് ബോൾ ക്രിക്കറ്റ് മത്സരത്തിനും വേദിയാക്കാൻ ഉപകരിക്കുമെന്ന് എം 2 ജെ ഗ്രൂപ്പ് മാനേജ്മെൻ്റ് അറിയിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ആർ വൈ ബി -എഫ് എ അത്തോളിയും കോതി ടെക്കാ യുനൈറ്റഡ് ടീംമിൻ്റെയുംഅണ്ടർ 11 നും അണ്ടർ 13 ഫുട്ബോൾ പ്രദർശന മത്സരവും നടന്നു.
ഫോട്ടോ :എം ജെ സ്ക്വയർ മഡ് ഗ്രൗണ്ട്
പ്രശസ്ത ഫുട്ബോൾ താരം വി പി സുഹൈർ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ 2-
ക്വിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു