അശരണരെ ചേർത്തുപിടിക്കുക മുസ് ലിം ലീഗിന്റെ മുഖമുദ്ര - കെ.പി മുഹമ്മദലി
അത്തോളി:അശരണരെയും പ്രയാസമനുഭവിക്കുന്നവരെയും ചേർത്തുപിടിക്കുക എന്നതാണ് മുസ് ലിം ലീഗിന്റെ മുഖമുദ്രയെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി പറഞ്ഞു.അണ്ടിക്കോട് ശാഖ മുസ് ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർദ്ധനർക്കു നൽകുന്ന പെരുന്നാൾ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ് ലിം ലീഗ് നിലനിൽക്കുന്ന കാലത്തോളം ഒരാളും പട്ടിണി കിടക്കരുതെന്ന നയമാണ് ആദ്യം മുതൽക്കേ അനുവർത്തിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.കെ മൊയ്തീൻ അധ്യക്ഷനായി. പി.അനസ് സ്വാഗതം പറഞ്ഞു.എൻ.ടി ബീരാൻ കോയ, ടി.വി ഹസ്സൻ കോയ ,ബഷീർ വള്ളിൽ, എൻ.ടി ഫൈസൽ, പി.വി മുനീർ സംസാരിച്ചു.
ചിത്രം:അണ്ടിക്കോട് ശാഖ മുസ് ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം എസ് ടി യു ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു