പഴയ വീട് പൊളിച്ചു മാറ്റി നിലമൊരുക്കി ',
ലീലേടത്തിക്ക് തുണയായി സേവാഭാരതി
അത്തോളി: വേളൂർ വെസ്ററിലെ വരയാലിൻ കണ്ടി ലീലേടത്തിക്ക് തുണയായി സേവാഭാരതി.
മാനവ സേവ മാധവ സേവ എന്ന സന്ദേശം മുഖമുദ്രയാക്കി നാല് വർഷത്തോളമായി അത്തോളിയിൽ അശരണർക്കും, നിരാലംബർക്കും, നിർദ്ധന രോഗികൾക്കും തുടങ്ങി വിവിധ മേഖലകളിൽ സേവനം നടത്തിവരുന്ന സേവാഭാരതി അത്തോളി യൂനിറ്റ് പ്രവർത്തകരാണ് വേളൂർ വെസ്റ്റിലെ വരയാലിൻ കണ്ടി ലീലയുടെ വീടിൻ്റെ തറക്ക് വേണ്ടി നിലമൊരുക്കിയത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ലീലയുടെ ജീർണിച്ച പഴയ വീട് പൊളിച്ചു മാറ്റിയാണ് നിലമൊരുക്കിയത്.
യൂനിറ്റ് പ്രസിഡന്റ് എം.കെ. രവീന്ദ്രൻ, സെക്രട്ടറി റിംഷിത്ത് മാസ്റ്റർ, ട്രഷറർ വിദ്യാസാഗർ വൈ.പ്രസിഡന്റ് കൃഷ്ണൻ മണാട്ട്, എൻ.സി.സുരേഷ്, പ്രജോഷ്, റിംജിത്ത്, ഡെൽജു, അനീഷ്, ഷെറിൻ കുമാർ, ഷാജി, പ്രകാശൻ, റജിലേഷ് എന്നിവർ നേതൃത്വം നൽകി. സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങൾക്ക് പിന്തുണയേകാൻ യുവാക്കളടക്കം എല്ലാ വിഭാഗം ജനങ്ങളും കൂടെയുണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.