ഇൻഡസ്ട്രിയൽ റോബോട്ടിക് യൂണിറ്റ് മൈറ്റർ ടെക്നോളജീസ് പ്രവർത്തനം തുടങ്ങി.
ഇൻഡസ്ട്രിയൽ റോബോട്ടിക് യൂണിറ്റ് മൈറ്റർ ടെക്നോളജീസ് പ്രവർത്തനം തുടങ്ങി.
Atholi News23 Aug5 min

ഇൻഡസ്ട്രിയൽ റോബോട്ടിക് യൂണിറ്റ് മൈറ്റർ ടെക്നോളജീസ് പ്രവർത്തനം തുടങ്ങി :


റോബോട്ടിക് സാങ്കേതിക വിദ്യ ഭീഷണിയായി ഇനി കാണേണ്ടതില്ലന്ന് എളമരം കരീം



കോഴിക്കോട്:കേരളത്തിൽ ആദ്യമായി അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ കസ്റ്റമയിസിഡ് റോബോട്ടിക് നിർമ്മാണ യൂണിറ്റ് ജില്ലയിൽ ആരംഭിച്ചു.


ജില്ലയിൽ നിന്നുള്ള 7 സംരംഭകരുടെ കൂട്ടായ്മയിൽ രൂപീകരിച്ച മൈറ്റർ ടെക്നോളജീസ് സ്റ്റാർട്ട് അപ്പ് യൂണിറ്റ് എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു.

റോബോട്ടിക് സാങ്കേതിക വിദ്യ ഭീഷണിയായി ഇനി കാണേണ്ടതില്ലന്ന് എളമരം കരീം പറഞ്ഞു.


news image

ചെറുകിട വ്യവസായങൾ ഒറ്റയടിക്ക് ഈ മേഖലയ്ക്ക് പോകാൻ കഴിയില്ല,ഭാവിയിൽ ആവശ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെബ് സൈറ്റ് ലോഞ്ചിങ് അദ്ദേഹം നിർവഹിച്ചു.

 

സിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ

ചെയർമാനും ടെക്നിക്കൽ ഡയറക്ടറുമായ കെ എം ഗീതാഗോവിന്ദ് ആധ്യക്ഷ്യം വഹിച്ചു 


മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി , കെ എസ് എസ് ഐ എ സെക്രട്ടറി ബാബു മാളിയേക്കൽ, റോട്ടറി ക്ലബ്ബ് 3204 ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതുശിവ ശങ്കർ , കോർപ്പറേഷൻ കൗൺസലർമാരായ

ടി റിനീഷ്,ഡോ. പി എൻ അജിത,

 ജില്ലാ വർത്തക മണ്ഡലം പ്രസിഡന്റ് അഡ്വ. ബാബു പി ബെനഡിക്ട് , റോട്ടറി ക്ലബ്ബ് കാലിക്കറ്റ് വെസ്റ്റ് പ്രസിഡന്റ് രാജേഷ് ജോൺ എന്നിവർ സംസാരിച്ചു.

news image


മാനേജിംഗ് ഡയറക്ടർ ജോബിഷ് കുമാർ നീലേരി സ്വാഗതവും എക്സി. ഡയറക്ടർ എം എ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു .




ഫോട്ടോ : മൈറ്റർ ടെക്നോളജീസ് സ്റ്റാർട്ട് അപ്പ് യൂണിറ്റ് എളമരം കരീം എം പി ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News