
നേത്രരോഗ നിർണ്ണയ ക്യാമ്പും മരുന്നു വിതരണവും നടത്തി
അത്തോളി : ശാന്തി തീരം അയൽപക്ക കൂട്ടം കോഴിക്കോട് ഗവ: മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗത്തിൻ്റെ സഹകരണത്തോടെ
നേത്രരോഗ നിർണ്ണയ ക്യാമ്പും മരുന്നു വിതരണവും നടത്തി.
അത്തോളി ജി.എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് നേത്രരോഗ വിഭാഗം ഹെൽത്ത് എഡ്യൂക്കേറ്റർ ദിലീഷ് ഉദ്ഘാടനം ചെയ്തു. സൂൾ ഹാളിലേയ്ക്കാവശ്യമായ ഫാനുകൾ ശാന്തിതീരം ട്രഷറർ പി . ശശികുമാർ സമ്മാനിച്ചു.
ശ്യാമ ടീച്ചർ ഏറ്റുവാങ്ങി.
അയൽപക്കകൂട്ടം പ്രസിഡണ്ട് വി.വി ബാബു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വൈസ് പ്രസിഡണ്ട് സി.എം വിനോദ്,സെക്രട്ടറി എം. ഉല്ലാസ് , ജോ:സിക്രട്ടറി കെ.സി.വിനോദ് എന്നിവർ പ്രസംഗിച്ചു.