സഹജീവികളെ ചേർത്ത് അത്തോളി മെക് 7 ടീം ; കാപ്പാട് കനിവ് സ്നേഹത്തിരം സന്ദർശിച്ചു
സഹജീവികളെ ചേർത്ത് അത്തോളി മെക് 7 ടീം ; കാപ്പാട് കനിവ് സ്നേഹത്തിരം സന്ദർശിച്ചു
Atholi News26 May5 min

സഹജീവികളെ ചേർത്ത് അത്തോളി മെക് 7 ടീം ; കാപ്പാട് കനിവ് സ്നേഹത്തിരം സന്ദർശിച്ചു





അത്തോളി :സ്നേഹവും കരുതലും പങ്ക് വെക്കാൻ അവർ ഒത്തു കൂടിയപ്പോൾ തിമർത്തു പെയ്ത മഴ പോലും മാറി നിന്നു.

മെക് 7 അത്തോളി - കൊങ്ങന്നൂർ അംഗങ്ങൾ കാപ്പാട് കനിവ് സ്നേഹ തീരത്ത് ഒത്ത് ചേർന്ന പകൽ അവിസ്മരണീയമായ അനുഭവമായി മാറി.

ഞായറാഴ്ച ഉച്ചക്ക് 12 ഓടെ അംഗങ്ങൾ സ്നേഹ തീരത്തിൻ്റെ ഹാളിൽ എത്തി ചേർന്നു.

സ്നേഹ സംഗമത്തിൽ യൂണിറ്റ് ചീഫ് എം കെ ആരിഫ് അതിഥികൾക്കും അഗതികൾക്കും സ്വാഗതം പറഞ്ഞ് ചടങ്ങിന് തുടക്കമിട്ടു.

സി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ കനിവ് ചെയർമാൻ പി ഇല്യാസ് പ്രസ്ഥാനത്തെ കുറിച്ച് പരിചയപ്പെടുത്തി.

വ്യായാമം ആരോഗ്യം സംബന്ധിച്ച് ഡോ ഷിൻസി ക്ലാസെടുത്തു.

അജീഷ് അത്തോളി , നിത സുരേഷ് , മുഹമ്മദ് മാസ്റ്റർ തുടങിയവർ സന്നിഹിതരായി. മെക് 7 അംഗങ്ങൾ ഗാനങ്ങൾ അവതരിപ്പിച്ചു.

കനിവ് മാനേജർ സുൽത്താൻ നന്ദി പറഞ്ഞു.

ഹാളിലേക്ക് എത്തിച്ചേരാൻ കഴിയാത്തവരെ മുറികളിൽ

ആശ്വാസ പുഞ്ചിരിയുമായി

എത്തി.

അഗതികൾക്ക്

ഉച്ച ഭക്ഷണം വിതരണം ചെയ്താണ് എല്ലാവരും മടങ്ങിയത്.

Recent News