മേയർ ഡോ.ബീന എം ഫിലിപ്പിന്   ആതിഥേയ സംഘത്തിന്റെ സ്നേഹാദരവ് 9 ന്
മേയർ ഡോ.ബീന എം ഫിലിപ്പിന് ആതിഥേയ സംഘത്തിന്റെ സ്നേഹാദരവ് 9 ന്
Atholi News5 Oct5 min

മേയർ ഡോ.ബീന എം ഫിലിപ്പിന് 

ആതിഥേയ സംഘത്തിന്റെ സ്നേഹാദരവ് 9 ന്


കോഴിക്കോട്: ആൾ ഇന്ത്യ മേയേഴ്സ് കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മേയർ ഡോ എം ബീന ഫിലിപ്പിന് കോഴിക്കോട് ആതിഥേയ സംഘത്തിന്റെ സ്നേഹാരവ് നൽകുന്നു.

ഈ മാസം 9 ന് വൈകിട്ട് 5.15 ന് കല്ലായ് റോഡ് വുഡീസിൽ നടക്കുന്ന ചടങ്ങിൽ

പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനവും

മെമെന്റോ സമർപ്പണവും

 നിർവ്വഹിക്കും.

സ്വാഗത സംഘം ചെയർമാൻ പി വി ഗംഗാധരൻ അധ്യക്ഷത വഹിക്കും.


പ്രശസ്തി പത്രം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സമ്മാനിക്കും.

എം കെ രാഘവൻ

എം പി പൊന്നാട അണിയിക്കും

എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ ,കാനത്തിൽ ജമീല,ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് , കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ വിശിഷ്ഠാതിഥികളാകുംകോ - ഓർഡിനേറ്റർ എം വി റംസി ഇസ്മയിൽ പരിചയപ്പെടുത്തും.

സ്വാഗതസംഘം ജനറൽ കൺവീനർ ആർ ജയന്ത് കുമാർ സ്വാഗതവും ട്രഷറർ സുബൈർ കൊളക്കാടൻ നന്ദിയും പറയും.

നഗരത്തിലെ 52 സന്നദ്ധ സംഘടനകൾ മേയർക്ക് പൊന്നാട ചാർത്തും.

Tags:

Recent News