അത്തോളി പോലീസിനെ വട്ടം കറക്കി  പോസ്റ്റ് ഓഫീസ് വിലാസം !
അത്തോളി പോലീസിനെ വട്ടം കറക്കി പോസ്റ്റ് ഓഫീസ് വിലാസം !
Atholi News17 Sep5 min

അത്തോളി പോലീസിനെ വട്ടം കറക്കി

പോസ്റ്റ് ഓഫീസ് വിലാസം !


പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ മേൽവിലാസം കൃത്യമായി എഴുതണമെന്ന് മുന്നറിയിപ്പ്





അത്തോളി : അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വർ ജോലി, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മറ്റ് സർട്ടിഫിക്കറ്റുകൾക്കും അപേക്ഷ സമർപ്പിക്കുമ്പോൾ കൃത്യമായി വിലാസം രേഖപ്പെടുത്തണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.


പല അപേക്ഷയിലും, കുന്നത്തറ പി ഒ , മൊടക്കല്ലൂർ പി ഒ എന്നിങ്ങനെ മാത്രം എഴുതി കാണുന്നു. കുന്നത്തറ പോസ്റ്റ്‌ ഓഫീസിന് കീഴിൽ, 

കണയങ്കോട്, ഒള്ളൂർ, കന്നൂർ, തുടങ്ങി അനേകം സ്ഥലങ്ങളുണ്ട്. ഇവ അത്തോളി യാണോ കൊയിലാണ്ടിയാണോ എന്നറിയാതെ പോസ്റ്റ് ഓഫീസിൽ നിന്നും ആദ്യം അത്തോളി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് അയക്കും വീട് കൃത്യമായി അറിയാതെ കൊയിലാണ്ടിയിലേക്ക് മടക്കും. ഇത് മാറിയും സംഭവിക്കും. ഇതിനാൽ കുന്നത്തറ പി ഒ അല്ലെങ്കിൽ മൊടക്കല്ലൂർ പി ഒ എന്ന് ചേർക്കുമ്പോൾ അവരുടെ കൃത്യമായ സ്ഥലവും ചേർക്കാൻ ശ്രമിക്കണമെന്ന് പോലീസ് അറിയിച്ചു. കൃത്യമായ മേൽ വിലാസം സേവനം എളുപ്പത്തിൽ ലഭിക്കുന്നതിന് സഹായിക്കുമെന്നും പോലീസ് വാട്സ് ആപ്പ് നൽകിയ സന്ദേശത്തിലുണ്ട്.

      

ഇതോടൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ അവരവരുടെ മൊബൈൽ നമ്പർ എഴുതാൻ ശ്രദ്ധിക്കണം. പല അപേക്ഷയിലും വീട്ടു നമ്പറും, വാർഡ് നമ്പറും എഴുതാൻ ആവശ്യപ്പെടുമ്പോൾ വീട്ട് നമ്പർ മാത്രമാണ് എഴുതുന്നത്. ഇത് അപേക്ഷകനെ ബന്ധപ്പെടുന്നതിന് കാലതാമസം വരുത്തും വീട്ടു നമ്പറിനോടൊപ്പം വാർഡ്‌ നമ്പർ കൂടെ എഴുതാൻ ശ്രദ്ധിക്കണം ഇതോടൊപ്പം ഏത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത് എന്ന് കൂടി വ്യക്തമായി അപേക്ഷയിൽ എഴുതണം. പല അപേക്ഷയിലും വീടിന്റെ പേര് മാത്രം എഴുതും. ഉദാഹരണത്തിന് അക്ഷയ എന്ന് എഴുതും. ഇതിന്റെ കൂടെ താമസിക്കുന്ന പറമ്പിന്റെ പേര് കൂടെ എഴുതുന്നത് ഉചിതം. പല സർട്ടിഫിക്കറ്റുകളും, ജോലി അന്വേഷണങ്ങളും, പാസ്പോർട്ട് അന്വേഷണങ്ങളും, സമയബന്ധിതമായി ലഭിക്കുന്നതിനു മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അത്തോളി പോലീസ് ഇൻസ്പക്ടർ ടി എസ് ശ്രീജിത്ത് അത്തോളി ന്യൂസിനോട് പറഞ്ഞു.

Tags:

Recent News