"ഞങ്ങളും കളറാ ...." ഒരേ വേഷത്തിൽ അധ്യാപികമാർ!
പേരാമ്പ്ര :കലോത്സവത്തിൽ മത്സരാർത്ഥികൾ മാത്രമല്ല അധ്യാപികമാരും കളറിലാണെന്ന് ഉറപ്പിക്കുകയാണ് മുഖ്യ വേദിക്ക് സമീപം എത്തിയ ഒരു കൂട്ടം അധ്യാപികമാർ.
ജില്ല സ്കൂൾ കലോത്സവത്തിൽ വിവിധ കമ്മിറ്റികളിൽ അംഗങ്ങളായ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികമാരാണ് പച്ച സാരി അണിഞ്ഞ് തിളങ്ങിയത്. മത്സരത്തിനിടയിൽ എല്ലാവരുടെയും ശ്രദ്ധ ഇവർക്കിടയിലും എത്തി ഏതെങ്കിലും കമ്മിറ്റിക്കാർ ഒരേ വേഷത്തിൽ എത്തിയതെന്ന് കരുതിയവർക്ക് തെറ്റി. ഒരു സ്കൂളിലെ
അധ്യാപികരെന്ന് മറുപടി.
കുട്ടികൾ മാത്രമല്ല ഞങ്ങളും കളറിലാണ് ....കൂട്ടത്തിൽ ഒരു അധ്യാപികയുടെ കമന്റിൽ കൂട്ടിച്ചിരി ഉയർന്നു. ഫോട്ടോയിൽ ഇടത് നിന്ന് ഹേമലത, വിനീത , സംഗീത , ബിന്ദു , പ്രസീന, ഭവ്യ , സ്നേഹ, അഖില, ആര്യ, നിഥില , ബിജിന എന്നിവർ . ഇവർക്ക് പുറമെ ഏതാനും അധ്യാപികരും സമാന വേഷത്തിൽ എത്തിയിരുന്നു. 8 വരെ ഒരേ വേഷത്തിൽ എത്താനാണ് തീരുമാനം.