അത്തോളി സ്വദേശിയായ
സൈനികന് വെള്ളചാട്ടത്തിൽ ദാരുണ അന്ത്യം,
മുങ്ങി മരണമെന്ന് സ്ഥിരീകരിച്ചു
അത്തോളി: ചിറാപ്പുഞ്ചി ലെ വാട്ടർഫാൾസിൽ അത്തോളി സ്വദേശിയായ
സൈനികൻ മുങ്ങിമരിച്ചു. അത്തോളി കുനിയിൽ കടവ്
മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്.
മേഘാലയയിലെ ചിറാപുഞ്ചിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിലാണ് വിനോദ യാത്രക്കിടെ അനീഷിന് ദാരുണാന്ത്യമുണ്ടായത്. ഇന്ത്യൻ ആർമി പോലീസിൽ ഹവിൽദാറായ അനീഷ്
അവധി കഴിഞ്ഞ് മെയ് 12 നായിരുന്നു കുടുംബ സമേതം തിരിച്ചു പോയത്.
2004 -ലായിരുന്നു സൈന്യത്തിൽ ചേർന്നത്.
മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യശോദയാണ് അമ്മ. ഭാര്യ: സജിന
മക്കൾ: അവന്തിക, അനന്തു. സഹോദരങ്ങൾ: റഷി, മിനി.