അത്തോളിസഹകരണ ആശുപത്രി അരനൂറ്റാണ്ടിന്റെ നിറവിൽ ', 'അനാമയം'@50
ഈ മാസം 29 ന്. 28 നും 29 നും സൗജന്യ ചികിത്സയും മരുന്നും
അത്തോളി :ആതുരസേവന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അത്തോളി സഹകരണ ആശുപത്രി 50 ആം വർഷം - 'അനാമയം'@50 എന്ന പേരിൽ ആഘോഷിക്കുന്നു.
വിവിധ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, വയോജന ക്യാമ്പുകൾ, കലാകായിക മേഖലകളിൽ മത്സര പരിപാടികൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വർഷം
നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ഈ മാസം 29 ന് രാവിലെ 10 ന്
ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ
കെ എം സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം നിർവഹിക്കും.
പന്തലായനി ബ്ലോക്ക് പ്രസിഡന്റും സ്വാഗത സംഘം ചെയർ മാനുമായ പി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും മെഗാ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് നിർവ്വഹിക്കും .
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുരാജൻ അനാമയം @ 50 ന്റെ ലോഗോ പ്രകാശനം ചെയ്യും .
ജില്ലാ പഞ്ചായത്ത് മെമ്പർ സിസു സുരേഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുധ കാപ്പിൽ , ബിന്ദു മoത്തിൽ , അത്തോളി ഗ്രാമ പഞ്ചായത്ത് മെമ്പർ സന്ദീപ് നാലുപുരക്കൽ, സഹകരണ ആശുപത്രി രജിസ്ട്രാർ ബി സുധ, കൊയിലാണ്ടി സർക്കിൾ കോ- ഓപ്പറേറ്റീവ് യൂനിയൻ ചെയർമാൻ ഒള്ളൂർ ദാസൻ , അസി . രജിസ്ട്രാർ ഗീതാനന്ദൻ , അത്തോളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി കെ വിജയൻ , മൊടക്കല്ലൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് കെ മുരളീധരൻ , കോമള തോട്ടാളി , എ കെ രാജൻ , സതീശൻ മാസ്റ്റർ , കൊല്ലോത്ത് ഗോപാലൻ, കെ എം ബാലൻ , കെ കെ ശോഭ ടീച്ചർ , സുനിൽ കൊളക്കാട് , അജിത് കുമാർ, എം സി ഉമ്മർ , ഗണേശൻ തെക്കേടത്ത് , നളിനാക്ഷൻ കൂട്ടാക്കിൽ , ടി കെ കരുണാകരൻ ,പി കെ സത്യൻ മാസ്റ്റർ എന്നിവർ സന്നിഹിതരാകും. ആശുപത്രി പ്രസിഡൻ്റ്
വി പി ബാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ കെ രാധാകൃഷ്ണൻ നന്ദിയും പറയും
28, 29 (ബുധൻ,വ്യാഴം) ദിവസങ്ങളിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ എത്തുന്നവർക്ക് രജിസ്ട്രേഷൻ, പരിശോധന , ലാബ് ടെസ്റ്റ് , ഇസിജി , എക്സ്റെ ,മരുന്ന് ഉൾപ്പെടെ തികച്ചും സൗജന്യമായി ലഭിക്കുമെന്ന്
പത്രസമ്മേളനത്തിൽ
പ്രസിഡന്റ്
വി.പി. ബാലകൃഷ്ണൻ അറിയിച്ചു.
സെക്രട്ടറി
എം കെ സാദിഖ് ,
വൈസ് പ്രസിഡൻ്റ്
എൻ.കെ. രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
സൗജന്യ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്ട്രർ ചെയ്യുക - ഫോൺ 9961602210