അത്തോളി ചോയികുളത്ത്  അനധികൃത മണ്ണെടുപ്പെന്ന് ആക്ഷേപം :  അനുമതിയുണ്ടെന്ന് കരാറുകാർ ;  പ്രതിഷേധിച്ച് പ
അത്തോളി ചോയികുളത്ത് അനധികൃത മണ്ണെടുപ്പെന്ന് ആക്ഷേപം : അനുമതിയുണ്ടെന്ന് കരാറുകാർ ; പ്രതിഷേധിച്ച് പരാതിക്കാർ മണ്ണെടുപ്പ് തടഞ്ഞു
Atholi News23 Oct5 min

അത്തോളി ചോയികുളത്ത്

അനധികൃത മണ്ണെടുപ്പെന്ന് ആക്ഷേപം :


അനുമതിയുണ്ടെന്ന് കരാറുകാർ ;

പ്രതിഷേധിച്ച് പരാതിക്കാർ മണ്ണെടുപ്പ് തടഞ്ഞു


Exclusive Report 


സ്വന്തം ലേഖിക 


അത്തോളി:ദേശീയപാത പ്രവർത്തിയുടെ മറവിൽ ചോയികുളത്ത്

അനധികൃത മണ്ണെടുപ്പെന്ന് വ്യാപക ആക്ഷേപം. ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് കരാറുകാർ പറയുന്നു. എന്നാൽ അനുമതിയിലും കൂടുതലായി മണ്ണെടുക്കുന്നതിനാലും ഞായറാഴ്ച ഉൾപ്പടെ അവധി ദിവസങ്ങളിൽ മണ്ണെടുപ്പ് ചെയ്യരുതെന്ന് ഹൈക്കോടതിയുടെ ലംഘനമെന്ന് ചൂണ്ടി കാട്ടിയുമാണ് പ്രതിഷേധമെന്ന് പരാതിക്കാരായ പരിസരവാസികൾ ഉൾപ്പെട്ട ജനകീയ സമര സമിതി അത്തോളി ന്യൂസിനോട് വ്യക്തമാക്കി.news image

ഈ തർക്കത്തിനിടെ ഞായറാഴ്ച പരാതിക്കാർ മണ്ണെടുപ്പ് തടഞ്ഞു. 

വിവരം അറിഞ്ഞ് എലത്തൂർ പോലീസ് സ്ഥലത്ത് എത്തി.news image

 മണ്ണ് കയറ്റിയ വണ്ടി റോഡിൽ താഴ്ന്നതിനാൽ മണ്ണെടുപ്പ് നടന്നില്ല. ജനകീയ സമര സമിതി കൺവീനർ വി എം പ്രദീപൻ സബ് കലക്ടർക്ക് ഇത് സംബന്ധിച്ച് നേരത്തെ പരാതി നൽകിയിരുന്നു. 853469 / 23 പരാതിയിൽ മണ്ണെടുപ്പ് താൽക്കാലികമായി നിർത്തി വെച്ചു. തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച മണ്ണെടുപ്പ് പുന:രാരംഭിക്കുകയായിരുന്നു.

ഞായറാഴ്ച അവധി ദിവസമായിട്ടും

രാവിലെ 7 മണിയോടെ മണ്ണെടുത്തത് ചോദ്യം ചെയ്തു. എന്നാൽ അനുമതിയുണ്ടെന്ന കാരണത്താൽ പോലീസ് തങ്ങളുടെ പരാതി കേൾക്കാതെ മടങ്ങിയെന്ന് ജനകീയ സമര സമിതി പറഞ്ഞു.news imageകുറ്റ്യാമ്പറത്ത് വീട്ടിൽ അബ്ദുൽ മജീദ് - ഫൗസിയ എന്നിവരുടെ ഉടമസ്ഥതയിലുള്ള വിളയാർ മല ഉൾപ്പെട്ട ഏകദേശം 30 സെന്റ് കുത്തനെയുള്ള ഭൂമിയാണ് ജെ സി ബി ഉപയോഗിച്ച് ഇടിച്ച് താഴ്ത്തിയത് . അത്തോളി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന പ്രദേശവും തലക്കുളത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലത്ത് സംസ്ഥാന ഗതാഗത പാതയിൽ നിന്നും 100 മീറ്റർ സമീപത്തായാണ് മണ്ണെടുപ്പ് നടക്കുന്നത്.news image

2023 ഒക്ടോബർ 11 മുതൽ ഡിസംബർ 31 വരെയാണ് അനുമതി. സമീപത്ത് പാലം , റിസർവോയർ , ടാങ്ക്, കനാൽ തുടങ്ങിയവ ഇല്ലന്ന് ഉറപ്പ് വരുത്തിയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അനുമതി നൽകിയത്.അതെ സമയം ജനങ്ങൾ താമസിക്കുന്ന സ്ഥലം എന്ന പരിഗണന നൽകാതെയാണ് ഉദ്യോഗസ്ഥർ അനുമതി നൽകിയതെന്നാണ് ആക്ഷേപം.

news imageമണ്ണെടുപ്പ് കൂടിയാൽ സമീപത്തെ കുടിവെള്ള പ്രശ്നം രൂക്ഷമാകുമെന്ന് പരാതിക്കാർ പറയുന്നു. 

അത്തോളി പഞ്ചായത്തിന്റെ 

കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത് ഈ മലയോട് ചേർന്നാണ്. മലയുടെ മുകളിൽ സബ് ടാങ്ക് വേറെയും ഉണ്ട്. മലയുടെ ഭാഗം കൂടുതലായി ഇടിച്ചു നികത്തിയാൽ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.മലയുടെ താഴ് വരയിൽ ഏകദേശം 50 ഓളം വീട്ടുകാർക്ക് കുടിവെള്ളം ലഭിക്കുന്നത് തടസമാകുമെന്നും ജനകിയ സമരസമിതി കൺവീനർ വി എം പ്രദീപ് പറഞ്ഞു.  

പന്തീരാങ്കാവ് കെ എം സി കൺസ്ട്രക്ഷൻ കമ്പിനിക്കാണ് ജിയോളജി വകുപ്പ്

മണ്ണെടുക്കാനുള്ള അനുമതി നൽകിയത്. ജില്ലാ കലക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് ജനകീയ സമര സമിതി . പരിഹാരമായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

Tags:

Recent News