കൊയിലാണ്ടി ഉപജില്ല കലോത്സവം :
അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ
തിരുവാതിര ടീം ജില്ലയിലേക്ക്
Report :
എ എസ് ആവണി
അത്തോളി :അരിക്കുളം കെ പി എം എച്ച് എസ് എസിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. രണ്ടാം ദിവസത്തിൽ വേദി സത്യഗ്രഹയിൽ ഏറ്റവും ഒടുവിൽ പൂർത്തിയായ തിരുവാതിര മത്സരത്തിൽ അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ
തിരുവാതിര ടീം ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
5 സ്കൂളുകളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തു. ഇതിൽ ഒരു സ്‌കൂളിന് ഒഴികെ എല്ലാവർക്കും എ ഗ്രെയിഡ് ലഭിച്ചു. 5 ൽ ഏറ്റവും അവസാനമായി എത്തിയ അത്തോളി ഗവ. സ്കൂൾ തിരുവാതിര ടീം മാത്രമാണ് ഈ വിഭാഗത്തിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അശ്വിനി എ എസ് , ശിവാനി , നിവേദ്യ, നിവ്യ, ഗൗരി, വൈഗ , മാളവിക , അനവദ്യ എന്നിവർ അരങ്ങിലും
ടി ആർ അനാമിക , ദേവനന്ദ എസ് എന്നിവർ പിന്നണിയിലും (ആലാപനം ) തിളങ്ങി.
സ്കൂളിലെ അധ്യാപിക ശരണ്യ പരിശീലനം നൽകി. മത്സരം പൂർത്തിയാക്കി
പുലർച്ചെ 1.30 ഓടെ എത്തിയ ഫലം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഹർഷാരവത്തോടെയാണ് എതിരേറ്റത്.പേരാമ്പ്രയിൽ ഡിസംബർ 4മുതൽ 8വരെയാണ് ജില്ലാ സ്കൂൾ കലോത്സവം.