എച്ച് എച്ച് എസ് വാകയാട് ഡോക്ടേഴ് ഡേ ആഘോഷിച്ചു
വാകയാട്:ജൂലൈ 1 ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ: കെ.മഹേഷിനെ വാകയാട് എച്ച് എസ് എസ് സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
പ്രധാന അധ്യാപിക
ടി. ബീന അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, അധ്യാപകരായ കെ സി പ്രസി, സ്മിത, എം ആർ , രതീഷ് ,യു.എസ് ജിതേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.