ഗായകൻ ഷാഫി കൊല്ലത്തിന്റെ
നേതൃത്വത്തിൽ പാട്ട് വണ്ടി ശനിയാഴ്ച മുതൽ ',
ദുരിത ബാധിതർക്ക് കരുതൽ ലക്ഷ്യം
കോഴിക്കോട് :വയനാട്ടിലെയും വിലങ്ങാട്ടേയും ദുരിതബാധിതരെ പുനരധിപ്പിക്കുന്നതിനായി
പാട്ട് വണ്ടി എന്ന പേരിൽ ഗായകൻ ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ
ധനസമഹരണയാത്ര നടത്തുന്നു.
5 ന് ശനിയാഴ്ച മലപ്പുറം ജില്ലയിൽ നിന്നും ആരംഭിക്കും
ഷാഫിക്ക സ്നേഹവീട് എന്ന പേരിലുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് കേരളത്തിലെ വിവിധ ജില്ലകളിലെ കലാപ്രവർത്തകരെയും സന്നദ്ധ സേവകരെയും അണിനിരത്തിക്കൊണ്ട്പാട്ട് വണ്ടി ഒരുക്കും.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലെയും പ്രധാന ടൗണുകളിലാണ് ക്യാമ്പയിൻ.
സമാപനം ഒക്ടോബർ 10ന് വൈകിട്ട് 5 മണി മുതൽ കോഴിക്കോട് കടപ്പുറം (ഫ്രീഡം സ്ക്വയർ) കലാപരിപാടികളോടെ നടക്കും.