ഉള്ളിയേരിയിൽ കാർ യാത്രക്കാരനെ
മർദ്ദിച്ച ബസ് ജീവനക്കാരൻ കസ്റ്റഡിയിൽ
റിപ്പോർട്ട്.:
ആവണി എ എസ്
അത്തോളി :ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരനെ ബസ് ജീവനക്കാർ മര്‍ദ്ദിച്ച കേസിൽ ബസ് ഡ്രൈവർ കസ്റ്റഡിയിൽ .
അത്തോളി കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന കെ എൽ 56 എം 63 99 ബസ് ഡ്രൈവർ പാലേരി ചെറിയ കുമ്പളം എടവലത്ത് വീട്ടിൽ മുഹമ്മദ് ഇജാസ് ( 27 ) നെയാണ് കസ്റ്റഡിയിലെടുത്തത്.
പേരാമ്പ്ര ഡി വൈ എസ് പി കുഞ്ഞി മൊയ്തിന്റെ സ്ക്വാഡും അത്തോളി എസ് ഐ മുഹമ്മദലിയുടെയും നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് പേരാമ്പ്രയിൽ വെച്ച് ബുധനാഴ്ച വൈകീട്ട് പ്രതിയെ പിടികൂടിയത്.സംഭവം നടന്ന ഉടൻ ഇജാസ് അടക്കം ഒളിവിലായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതിനിടയിലാണ് ഡ്രൈവർ വലയിലാകുന്നത് .
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
ഉള്ള്യേരി കാഞ്ഞിക്കാവ് സ്വദേശി കാഞ്ഞിരത്തിങ്കല്‍ ബിപിന്‍ലാല്‍ (43)നെയാണ് എടത്തിൽ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. ബിപിൻ തുടർന്ന് മൊടക്കല്ലൂര്‍ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികില്‍സ തേടി. ബസിലെ ജീവനക്കാരാണ് ബിപിന്‍ലാലിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. അക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പ്രതികളെ പിടികൂടാത്തതിൽ പോലീസിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.
കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോകുന്നതിനിടെ, ബിപിന്‍ലാല്‍ സഞ്ചരിച്ച കാര്‍ ബസ്സിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ജിവനക്കാര്‍ ഉള്ള്യേരി ഈസ്റ്റ്മുക്കില്‍ വച്ച് കാര്‍ തടഞ്ഞിട്ട് ആക്രമം നടത്തിയത്. ബിപിന്റെ മൂക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് മൂക്കിന്റെ ഉള്‍ഭാഗത്ത് പൊട്ടലുണ്ട കൂടാതെ കഴുത്തിനും തലക്കും, നെഞ്ചിലും അടിക്കുകയും ചെയ്തു.ബിപിന്‍ലാലിന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. ഇന്ന് രാവിലെ അന്വേഷണത്തിന്റെ ഭാഗമായി ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു