അത്തോളി 'ക്ലാസികി'ൽ ഇനി 'ഈസി വുഡ് ' :  പ്രൊഡക്റ്റ് ലോഞ്ച് ചെയ്തു  മരത്തിന് പകരം ഉപയോഗിക്കുന്ന ഡബ്ള്യ
അത്തോളി 'ക്ലാസികി'ൽ ഇനി 'ഈസി വുഡ് ' : പ്രൊഡക്റ്റ് ലോഞ്ച് ചെയ്തു മരത്തിന് പകരം ഉപയോഗിക്കുന്ന ഡബ്ള്യൂ പി സി യെ പരിചയപ്പെടാം !
Atholi News9 Sep5 min

അത്തോളി 'ക്ലാസികി'ൽ ഇനി 'ഈസി വുഡ് ' : പ്രൊഡക്റ്റ് ലോഞ്ച് ചെയ്തു മരത്തിന് പകരം ഉപയോഗിക്കുന്ന ഡബ്ള്യൂ പി സി യെ പരിചയപ്പെടാം !



സ്വന്തം ലേഖകൻ



അത്തോളി : ഗ്ലാസ് ഫിറ്റിങ്സ് , അലുമിനിയം ഫ്രാബ്രിക്കേഷൻ , ഇൻ്റീരിയർ വർക്ക് എന്നീ പ്രവർത്തന രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ട അത്തോളിയിലെ ക്ലാസികിൽ ഇനി മുതൽ ഈസിവുഡ് പ്രൊഡക്റ്റ് ലഭിക്കും.

ഞായറാഴ്ച നവീകരിച്ച ഓഫീസിൽ നടന്ന ചടങ്ങിൽ പ്രമുഖ ബിൽഡിംഗ് മെറ്റീരിയൽസിൻ്റെ സ്റ്റേറ്റ് ഹോൾസെയിൽ ഡീലറായ അഷർ ഏജൻസിയുടെ മാനേജിംഗ് ഡയറക്ടർ 

പി അഷ്‌റഫ് പ്രൊഡക്റ്റ് ലോഞ്ച് ചെയ്തു.

ക്ലാസിക് മാനേജിംഗ് ഡയറക്ടർ കെ ടി സരീഷ് അധ്യക്ഷത വഹിച്ചു. 

പി നിധീഷ് , കെ കെ വിബീഷ് , ടി എം നാസ് , ലിനീഷ് സ്പൈറൽ എന്നിവരാണ് 

മാനേജിംഗ് പാർട്ണർമാർ.

ചടങ്ങിൽ അഷർ എജൻസി മാനേജിങ് ഡയറക്ടർ പി നിസാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് , അസീസ് കരിമ്പയിൽ , ക്ലാസിക് ഗ്രൂപ്പിലെ സഹപ്രവർത്തകർ , സമീപത്തെ കട ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

2001 ലാണ് ജി എം യു പി സ്കൂൾ വേളൂരിന് സമീപം സരീഷിൻ്റെ നേതൃത്വത്തിൽ ക്ലാസിക് സ്ഥാപനം ആരംഭിച്ചത്. നിലവിൽ 

ഈസി വുഡിന് വടകരയിലും കൽപ്പറ്റയിലും ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.

ഈടും ഉറപ്പും ഗുണമേന്മയുമുള്ള ഡബ്ള്യൂ പി സി മെറ്റീരിയലായ ഈസി വുഡ് ൻ്റെ ഹോൾസെയിൽ ആൻ്റ് റിട്ടെയിൽ ഷോറുമാണ് ക്ലാസിക്കിൽ ഒരിക്കിയിരിക്കുന്നത്. വാതിൽ, ജനൽ കട്ടിള എന്നിവയ്ക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്നതിൽ നിന്നും വ്യത്യസ്ഥമായ മെറ്റീരിയലാണിത്. news image

ചിതലരിക്കില്ല , 100% വാട്ടർ പ്രൂഫാണ് , കാർപ്പൻ്ററി വർക്കുകൾക്ക് അനായാസം ഉപയോഗിക്കാം, ഉയർന്ന ഡെൻസിറ്റിയോട് കൂടിയത്. കാലവസ്ഥ അനുസരിച്ചു മാറ്റം വരാത്തത് , വർഷങ്ങളുടെ കരുത്തും കരുതലും മനോഹാരിതയും ഉറപ്പ് നൽകുന്നു എന്നിവയാണ് പ്രത്യേകതകൾ.

ഈസി വുഡ് നേരിൽ കാണാനും പരിചയപ്പെടാനും ക്ലാസിക് ഷോറും സന്ദർശിക്കണമെന്ന് കെ ടി സരീഷ് അത്തോളി 

ന്യൂസിലൂടെ അഭ്യർത്ഥിച്ചു.

Recent News