അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 100 ആം വാർഷികം - ശതംസഫലം 17 ന് ;
ശതാബ്ദി സ്മാരകമായി ഓപ്പൺ സ്റ്റേജും സ്പോർട്സ് അക്കാദമിയും
അത്തോളി :സഫലമായ നൂറു വർഷം പിന്നിടുന്ന അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഈ മാസം 17 ന് തുടക്കം.
സ്കൂൾ ഗ്രൗണ്ട് വേദിയിൽ വൈകീട്ട് 3.30 ന്
നടക്കുന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അഡ്വ . സച്ചിൻ ദേവ് എം എൽ എ അധ്യക്ഷത വഹിക്കും. എം കെ രാഘവൻ എം പി മുഖ്യാതിഥിയാകും
ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടിയിൽ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുമെന്ന് പത്ര സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് സ്കൂളിൽ സ്പോർട്സ് അക്കാദമി ആരംഭിക്കുന്നു. പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിക്കും. ശതാബ്ദി സ്മാരകമായി ഓപ്പൺ സ്‌റ്റേജ് നിർമ്മിക്കും . നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം അനുവദിച്ചു. മിനി ഓഡിറ്റോറിയം , ഡിജിറ്റൽ സ്റ്റുഡിയോ , സൈക്കിൾ പാർക്ക്, ഡിജിറ്റൽ ലൈബ്രറി, സമ്പൂർണ്ണ സി സി ടി വി സ്ഥാപിക്കൽ, ബാൻ്റ് സെറ്റ് , സയൻസ് പാർക്ക് , വായനാ മുറി , സ്കൂൾ സൗന്ദര്യവൽക്കരണം, ശുദ്ധജല കുടിവെള്ളം നടപ്പിലാക്കൽ തുടങ്ങി 100 കർമ്മ പദ്ധതികൾ സമർപ്പണം കൂടിയാണ് ഒരു വർഷത്തെ ആഘോഷം ലക്ഷ്യമാക്കുന്നതെന്ന്
ജനറൽ കൺവീനർ
എച്ച് എസ് എസ് പ്രിൻസിപ്പൽ ജി എസ് പാർവതി പറഞ്ഞു. പദ്ധതികൾ നടപ്പിലാക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, പൊതു ജനങ്ങൾ, സന്നദ്ധ സംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം ഉറപ്പാക്കുമെന്ന് പി ടി എ പ്രസിഡൻ്റ് സന്ദീപ് കുമാർ നാലു പുരയ്ക്കൽ പറഞ്ഞു.
ഏതാനും പദ്ധതികൾ ഇതിനകം ചില സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും ഏറ്റെടുത്തതായി പ്രോഗ്രാം കൺവീനർ കെ എം മണി അറിയിച്ചു.
ലോഗോ രൂപകൽപ്പന നിർവ്വഹിച്ച കെ എം മണിക്ക് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബും ശതം സഫലം നാമകരണം ചെയ്ത ഷംസുദീൻ, ചെറിയങ്ങോട്ട്നു ചലച്ചിത്ര - മിമിക്രി താരം ദേവരാജ് ദേവും ഉപഹാരം നൽകും.
ഫ്ലവേഴ്സ് ടി വി ഫെയിം ലക്ഷ്യ സിജീഷ് സാന്നിദ്ധ്യം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ ,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് , ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് , സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധാ കാപ്പിൽ , ഡി ഡി ഇ മനോജ് മണിയൂർ , ആർ ഡി ഡി ഹയർ സെക്കൻഡറി കെ സന്തോഷ് കുമാർ, വി എച്ച് എസ് ഇ അസി ഡയറക്ടർ - വി ആർ അപർണ , വടകര ഡി ഇ ഒ ഹെലൻ ഹൈസാന്ത് മെൻ്റോൺസ് , കൊയിലാണ്ടി എ ഇ ഒ - എ പി ഗിരീഷ് കുമാർ, പന്തലായനി ബി പി സി - ഇ പി ദീപ്തി ,
പി ടി എ പ്രസിഡൻ്റ് സന്ദീപ് നാലുപുരയ്ക്കൽ , എസ് എം സി ചെയർമാൻ ഇ രമേശൻ , എം പി ടി എ പ്രസിഡൻ്റ് ശാന്തി മാവീട്ടിൽ, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി ഫൈസൽ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുനിൽ കൊളക്കാട് , എ എം വേലായുധൻ, പി അജിത് കുമാർ, ടി പി അബ്ദുൽ ഹമീദ്, സി എം സത്യൻ, ടി ഗണേശൻ, ടി കെ കരുണാകരൻ, എ എം രാജു, ടി കെ രവി ,സി ടി റജി , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കൊല്ലേത്ത് ഗോപാലൻ,
മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി , മുസക്കോയ മാസ്റ്റർ ,സീനിയർ അസിസ്റ്റന്റ്- പി ബി നിഷ., സ്റ്റാഫ് സെക്രട്ടറി കെ ശ്രീലേഖ , സ്കൂൾ ലീഡർ ഐഷ ദിയ എന്നിവർ സന്നിഹിതരാകും.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ സ്വാഗതവും ഹെഡ് മിസ്ട്രസ് പി പി സുഹറ നന്ദിയും പ്രകടിപ്പിക്കും.
രാത്രി 8 മണിക്ക് കോഴിക്കോട് നന്തില കൂട്ടം അവതരിപ്പിക്കുന്ന പകർന്നാട്ടം നടക്കുമെന്ന്
പത്ര സമ്മേളനത്തിൽ ജനറൽ കൺവീനർ
എച്ച് എസ് എസ് പ്രിൻസിപ്പൽ ജി എസ് പാർവതി , വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ പി ഫൈസൽ , ഹെഡ്മിസ്ട്രസ് പി പി സുഹറ,
പി ടി എ പ്രസിഡൻ്റ് സന്ദീപ് നാലുപുരയ്ക്കൽ,
പ്രോഗ്രാം കൺവീനർ കെ എം മണി
എന്നിവർ പങ്കെടുത്തു.