അത്തോളി ജി വി എച്ച് എസ് എസ് ൽ നാഷണൽ സർവീസ് സ്കീം ഏകദിന ഓറിയന്റേഷൻ ക്യാമ്പ്
അത്തോളി :നാഷണൽ സർവീസ് സ്കീം ഏകദിന ഓറിയന്റേഷൻ ക്യാമ്പ് ജി വി എച്ച് എസ് എസ് അത്തോളി നാഷണൽ സർവീസ് യൂണിറ്റ് ഏകദിന ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രൻ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ, പ്രിൻസിപ്പൽ കെ പി ഫൈസൽ, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ എം മണി,പ്രോഗ്രാം ഓഫീസർ നദീറ കുരിക്കൾ,കെ ബിജു, വളണ്ടിയർ ഫാത്തിമ ശൈബ എന്നിവർ സംസാരിച്ചു.
പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി പേപ്പർ ആൻഡ് പ്ലാസ്റ്റിക് ചലഞ്ചിലൂടെ വിഭവസമാഹരണം, പ്രൈമറി ഹെൽത്ത് സെന്റർ അത്തോളിയുമായി സഹകരിച്ച് ഗൃഹ സന്ദർശനം നടത്തി ഉറവിടമാലിന്യ സംസ്കരണം, മഴക്കാല രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള സർവ്വേയും ബോധവൽക്കരണം ,ക്യാമ്പസ് ശുചീകരണം, വോളണ്ടിയേഴ്സ്നുള്ള ലൈഫ് സ്കിൽ ക്ലാസുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടത്തി.