ബർഗർ ലോഞ്ചിൻ്റെ പേരിൽ കോടികൾ തട്ടിപ്പ് :  പ്രതി റിമാൻ്റിൽ
ബർഗർ ലോഞ്ചിൻ്റെ പേരിൽ കോടികൾ തട്ടിപ്പ് : പ്രതി റിമാൻ്റിൽ
Atholi News30 Jan5 min

ബർഗർ ലോഞ്ചിൻ്റെ പേരിൽ കോടികൾ തട്ടിപ്പ് :

പ്രതി റിമാൻ്റിൽ




കോഴിക്കോട് : പ്രമുഖ ബ്രാൻ്റ് കഫെ ബർഗർ ലോഞ്ചിൻ്റെ പേരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ഉടമയെ റിമാൻ്റ് ചെയ്തു.


റിജിഡ് ഫുഡ്സ് കമ്പനിയുടെ പേരിൽ ബർഗർ ലോഞ്ച് ഫ്രാഞ്ചൈയിസിയും പാർടണർഷിപ്പും നൽകാമെന്നും വാഗ്ദാനം നൽകി പണം വാങ്ങി തട്ടിപ്പ് നടത്തിയതിനാണ് ഉടമയും പയ്യാനക്കൽ മതിലകത്ത് ശുഹൈബ് ( 39 ) നെ ജിലാ മജിസ്ട്രേറ്റ് കോടതി ( 5 ) 14 ദിവസത്തെ റിമാൻ്റ് ചെയ്തത്. 


ബേപ്പൂരിലെ പ്രമുഖ വ്യവസായി നൽകിയ പരാതിയിലാണ് അറസ്റ്റ്. കമ്പനിയിൽ നിക്ഷേപത്തിനായി എഴുപത് ലക്ഷം തട്ടിയെടുത്ത കേസിൽ ഇക്കഴിഞ്ഞ ഒക്ടോബർ 13 ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പ്രതി ദുബായിലേക്ക് കടന്നിരുന്നു.

പ്രതിയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

4 മാസം മുമ്പ് ദുബായിലേക്ക് പോയി 

ഈ മാസം 23 ന് തിരിച്ചെത്തിയ ഇയാളെ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം പിടികൂടുകയായിരുന്നു. 

മാറാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇതിനിടെ ഇയാൾ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി നിഷേധിച്ചു , തുടർന്ന് റിമാൻ്റ് ചെയ്യുകയായിരുന്നു.

നേരത്തെ മംഗലാപുരം സ്വദേശിയുടെ എഴുപത് ലക്ഷം തട്ടിയെടുത്തെന്ന പരാതിയിന്മേൽ മെയ് 19 ന് അറസ്റ്റ് ചെയ്തിരുന്നു.വിവിധ തട്ടിപ്പ് കേസുകളിലും ചെക്ക് കേസുകളിലും ഇയാൾ നേരത്തെയും പ്രതിയാണ്. ബർഗർ ലോഞ്ച് ആരംഭിക്കാനെന്ന വ്യാജേനെ സംസ്ഥാനത്തും കർണ്ണാടകയിലും വിദേശത്തുമായി നിരവധി ആളുകളിൽ നിന്നും കോടികളാണ് തട്ടിയെടുത്തിട്ടുള്ളത്. സംയുക്ത സംരംഭം എന്ന ധാരണയിൽ കൈപ്പറ്റിയ ഈ ഇടപാടുകളിന്മേലാണ് അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നത്.

പ്രതിമാസം നിശ്ചിത വരുമാനം വാഗ്ദാനം ചെയ്ത് സംരംഭം തുടങ്ങാനെന്ന പേരിൽ പലരിൽ നിന്നുമായി കോടികൾ കൈപ്പറ്റിയിട്ടുണ്ട്.

പ്രവാസികൾ, ചെറുതും വലുതുമായ ബിസിനസുകാർ, കിടപ്പാടം വരെ പണയം വെച്ച് പണം നൽകിയവർ തുടങ്ങി ,വിവിധ തലങ്ങളിലുള്ളവരെ തട്ടിപ്പിന് ഇരയാക്കിട്ടുണ്ട്. 

റിമാൻ്റ് ചെയ്ത പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.





ഫോട്ടോ

പ്രതി ഷുഹൈബ്

Tags:

Recent News