സ്റ്റാവെറ്റ് പ്രവർത്തനം ആരംഭിച്ചു;
സംരംഭകർ സാമൂഹ്യ പ്രതിബന്ധതയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
സമൂഹ നന്മ ലക്ഷ്യമിട്ട പദ്ധതികളുമായി സൗജന്യമായി സഹകരിക്കാമെന്ന്
സ്റ്റാവെറ്റ്
കോഴിക്കോട് : പ്രമുഖ കെട്ടിട നിർമ്മാതാക്കളായ കൊളക്കാടൻ കൺസ്ട്രക്ഷന്റെ സ്റ്റാവെറ്റ് ഡിസൈനേർസ് ആന്റ് ഡവലപ്പേർസ് കോഴിക്കോട് ഭയങ്കാവിൽ പ്രവർത്തനം ആരംഭിച്ചു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
സംരംഭകർ സാമൂഹ്യ പ്രതിബന്ധതയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
ബൈപാസിന് സമീപം ഭയങ്കാവിൽ മേത്തോട്ട് താഴം കൊളക്കാടൻ ബിൽഡിംഗിൽ മൂന്ന് നിലകളിലായാണ് സ്റ്റാവെറ്റ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.
മാനേജിംഗ് പാർട്ണർമാരായ റമീസ് കൊളക്കാടൻ, വി എ സജാദ് , ഫിദ മറിയം കൊളക്കാടൻ , ഇഷാൻ കൊളക്കാടൻ എന്നിവരുടെ നേതൃത്വത്തിലാണ് സംരംഭം.
സർക്കാറിന്റെ സഹകരണത്തോടെ സമൂഹ നന്മ ലക്ഷ്യമിട്ടുള്ള എല്ലാ പദ്ധതികളുടെയും പ്ലാൻ സൗജന്യമായി ചെയ്യാമെന്ന് മന്ത്രി റിയാസിനെ അറിയിച്ചതായി പാർട്ണർമാരായ റമീസ് കൊളക്കാടനും, ഫിദ മറിയം കൊളക്കാടനും പറഞ്ഞു.
വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും അവർ പറഞ്ഞു.
ചടങ്ങിൽ കൊളക്കാടൻ കൺസ്ട്രക്ഷൻ ചെയർമാൻ സുബൈർ കൊളക്കാടൻ , കോർപ്പറേഷൻ കൗൺസലർമാരായ എം പി സുരേഷ് ,അനിൽ കുമാർ ,സുജാത കൂടത്തിങ്കൽ, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റഫി പി ദേവസി , സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി, വിനീഷ് വിദ്യാധരൻ ,
ആർക്കിട്ക്റ്റ് പി പ്രശാന്ത് , എ കെ നിഷാദ് ,എം പി അബ്ദുല്ല, ടി വി അഷ്റഫ്, ലയൺസ് ക്ലബ് പ്രസിഡന്റ് നിസാം പള്ളിയിൽ , സന്നാഫ് പാലക്കണ്ടി,,
ഡോ മുസ്ഥഫ , ദിനേശൻ തുവശേരി , നസീർ കൂറ്റ്യാടി തുടങ്ങിയവർ സന്നിഹിതരായി.
ഫോട്ടോ :കൊളക്കാടൻ കൺസ്ട്രക്ഷന്റെ സ്റ്റാവെറ്റ് ഡിസൈനേർസ് ആന്റ്
ഡവലപ്പേർസ്
കോഴിക്കോട് ഭയങ്കാവിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.