കോക്കല്ലൂർ വിദ്യാലയത്തിൽ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു
ബാലുശ്ശേരി :കോക്കല്ലൂർ ഗവ.വിദ്യാലയത്തിൽ ഹയർ സെക്കന്ററി വിഭാഗം സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ദിനാഘോഷം നടന്നു. പ്രിൻസിപ്പൽ എൻ.എം. നിഷ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
സൗഹൃദ ക്ലബ്ബിന്റെ ടീച്ചർ കോ ഓഡിനേറ്റർ വി.ആർ ജയശ്രീ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ആയുഷിലെ മെഡിക്കൽ ഓഫീസർ ഡോ. സിമി.പി ജീവിത ശൈലീരോഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സി അച്ചിയത്ത്, കിഷൻ ദേവ് , മുഹമ്മദ് റെഷിൻ എന്നിവർ സംസാരിച്ചു. സൗഹൃദ ക്ലബ്ബ് അംഗങ്ങൾക്കായി നടത്തിയ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത മാളവിക.എ, മുഹമ്മദ് റെഷിൻ എന്നിവർ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ചു. കുട്ടികളുടെ ഇഷ്ടങ്ങളും അഭിരുചികളും മുതിർന്നവർ അടിച്ചേൽപ്പിക്കേണ്ടതല്ല അവർ സ്വയം തീരുമാനിക്കേണ്ടതാണ് എന്ന സന്ദേശം വിളിച്ചോതുന്ന സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ നടന്നു.