ഭിന്ന ശേഷിക്കാർക്കായി പാരാലിംബിക് ഫൻ്റാസ്റ്റ്യാ ശനിയാഴ്ച
കോഴിക്കോട്:ഭിന്ന ശേഷിക്കാർക്കിടയിൽ കലാ കായിക രംഗത്ത് പ്രതിഭ തെളിയിക്കാൻ അവസരം ലക്ഷ്യമിട്ട് പാരാലിംബിക് ഫൻ്റാസ്റ്റ്യാ നാളെ ശനിയാഴ്ച നടക്കും.
ടെറിട്ടോറിയൽ ആർമി 122 ഐ എൻ എഫ് ബിഎൻ മദ്രാസ് ൻ്റെ സഹകരണത്തോടെ ലയൺസ് ഇൻ്റർനാഷനൽ 318 ഇ നേതൃത്വത്തിൽ നാളെ രാവിലെ 9.30 ന് വെസ്റ്റ് ഹിൽ ബാരക്സിൽ കമാൻ്റിംഗ് ഓഫീസർ കേണൽ ഡി നവീൻ ബെൻജിത്ത് ഉദ്ഘാടനം ചെയ്യും.
ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ സി എ - ടി കെ രജീഷ് ,സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത,
ലയൺസ് ക്ലബ് ഓഫ് ഫറോക്ക് പ്രസിഡന്റ്
കൃഷ്ണ രാജ വർമ്മ,പാരാലിംബിക്സ് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി പദ്മനാഭൻ,പാരാലിംബിക്സ് ജോയിൻ്റ് ക്യാബിനറ്റ് സെക്രട്ടറി പി ശശികുമാർ എന്നിവർ നേതൃത്വം നൽകും.
തണൽ, പ്രശാന്തി, ആശകിരൺ, അമൃത, റഹ്മാനിയ തുടങ്ങിയ
ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിലെ
വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ
റീജ ഗുപ്ത അറിയിച്ചു.