തോരായി പുഴയോരം ക്ലീൻ :
ശേഖരിച്ചത് ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ ; പരേതർക്ക് സമർപ്പണമായി
പരിസര ശുചീകരണം!.
ഇടപെടൽ അത്തോളി ന്യൂസ് വർത്തയെ തുടർന്ന്
സ്വന്തം ലേഖകൻ
അത്തോളി : മാലിന്യങ്ങൾ കൊണ്ട് തള്ളി തോരായി പുഴയോരവും പരിസരവും വൃത്തിഹീനമാകുന്നതായി പരാതിക്കിടെ സന്നദ്ധ പ്രവർത്തകർക്കരുടെ ഇടപെടലിൽ തോരായി പരിസരം ക്ലീനായി.
അത്തോളി ന്യൂസ് ഇത് സംബന്ധിച്ച് വിശദമായ വാർത്ത നൽകിയതിന് പിന്നാലെയാണ് സന്നദ്ധ സംഘടനകളുടെ ഇടപെടൽ ഉണ്ടായത്. കർഷകനും രാഷ്ട്രീയ സാസ്കാരിക മേഖലയിലെ വ്യക്തിത്വവുമായിരുന്ന പരേതനായ ചെറുവലത്ത് രാഘവൻ നായരുടെ 12 ആം ചരമ വാർഷിക ദിനമാണ് തിങ്കളാഴ്ച ( 29- 07- 2024 ) സേവന രംഗത്ത് മാതൃക പ്രവർത്തകനായിരുന്ന ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി തോരായി പരിസരം ക്ലീൻ ചെയ്യാൻ തീരുമാനിക്കുകയിരുന്നു. തോരായി സാന്ത്വന തിരം ചാരിറ്റബിൾ സൊസൈറ്റിയും തീരം ഗ്രന്ഥാലയവും പുഴയോരവും പരിസരവും വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി .
ഞായറാഴ്ച രാവിലെ 8 ന് ആരംഭിച്ച ശുചീകരണം ഉച്ചക്ക് 12 .30 ഓടെ സമാപിച്ചു. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് കണ്ടെത്തിയത്. പുഴയിൽ തോണിയിറക്കിയും പുഴയോരത്ത് നിന്നും ശേഖരിച്ച മാലിന്യങ്ങളിൽ ഏറെയും ലഭിച്ചത് പ്ലാസ്റ്റിക് കുപ്പികളായിരുന്നു.
ഇക്കഴിഞ്ഞ 20 ന് വിമുക്ത ഭടനായിരുന്ന പൊന്നാടത്ത് ദാമോദരൻ്റെ 7 ആം മത് ചരമ വാർഷിക ദിനത്തിൽ തോരായി അങ്ങാടിയും ഓവുചാൽ ക്ലീൻ ചെയ്തിരുന്നു. നാടിൻ്റെ പൊതു നന്മയ്ക്ക് കൂട്ടായ്മ ഒരുക്കിയത് പരേതരോടുള്ള ആദര സൂചകമായിട്ടെന്ന് പദ്ധതിയ്ക്ക് നേതൃത്വം നൽകിയ
വാർഡ് മെമ്പർ കെ ശകുന്തളയും ടി കെ വിജയൻ മാസ്റ്ററും പറഞ്ഞു, പി പി കുഞ്ഞായൻ കുട്ടി , കെ എം ആർ ശശി , പി കെ ഹമീദ്, ബിജീഷ് കോമത്ത് , സി എം ബാലൻ , കെ എം ബാബു, അബ്ദുറഹിമാൻ , എം ശരത് തുടങ്ങിയവരും നേതൃ നിരയിൽ ഉണ്ടായിരുന്നു.