നിപ: അവലോകനം പൂർത്തിയായി',
പ്രശ്നബാധിത സ്ഥലം പിന്നീട് സന്ദർശിക്കുമെന്ന് കേന്ദ്ര സംഘം
കോർ കമ്മിറ്റികളുമായുള്ള കൂടിക്കാഴ്ച്ച
ഉച്ച കഴിഞ്ഞ്
കോഴിക്കോട് :ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘത്തിന്റെ
നേതൃത്തിൽ നടത്തിയ പ്രാഥമിക അവലോകന യോഗം പൂർത്തിയായി.
നിലവിലുള്ള പ്രതിരോധ പ്രവർത്തനം നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ എ ജീവൻ ബാബുവും സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ കെ ജെ റീനയും വിശദീകരിച്ചു.
എല്ലാ ദിവസവും വൈകിട്ട് 5 മണിയോടെ വിവരങ്ങൾ കൈമാറും. കേന്ദ്ര സംഘത്തിന്റെ പ്രവർത്തനങ്ങളെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് റീജിയണൽ ഡയറക്ടർ ഏകോപിപ്പിക്കും. പകർച്ച വ്യാധി നിയന്ത്രണ നടപടി ക്രമങ്ങൾ മൃഗ സംരക്ഷണ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. ഇവരെയും ഏകോപനത്തിൽ പങ്കാളികളാക്കും.
സംസ്ഥാനം നൽകിയ സ്ഥിതി വിവരങ്ങൾ കേന്ദ്രത്തിന് വൈകാതെ കൈമാറും.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര ആരോഗ്യം മന്ത്രാലവുമായി ഓൺലൈൻ വഴി ചർച്ച നടത്തി.
ഇന്ന് ഉച്ചയ്ക്ക് ശേഷം 19 ടീം ഉൾപ്പെട്ട കോർ കമ്മിറ്റിക്ക് കേന്ദ്ര സംഘം നിർദേശങ്ങൾ നൽകും
ഗസ്റ്റ് ഹൗസിൽ ചേർന്ന
അവലോകന യോഗത്തിൽ വിവിധ മേഖലയിലെ വിദഗ്ധരാണ് പങ്കെടുത്തത്.
മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എ ബി വി ഐ എം , ഡോ.ഹിമാന്‍ഷു ചൗഹാന്‍ (ജോയിന്റ് ഡയറക്ടര്‍ ഐ ഡി എസ് പി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.മീര ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.അജയ് അസ്രാന (പ്രൊഫ. ന്യൂറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്, ബാഗ്ലൂര്‍), ഡോ.ഹനുല്‍ തുക്രല്‍- (എപിഡമോളജിസ്റ്റ്, സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.ഗജേന്ദ്ര സിംഗ് (വൈല്‍ഡ്‌ലൈഫ് ഓഫീസര്‍- സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി) എന്നിവരാണ് സംഘത്തിലുള്ളത്.