ഗുജറാത്ത് ടൂറിസം സെമിനാർ സംഘടിപ്പിച്ചു.
കോഴിക്കോട് :ഗുജറാത്തിലെ വിനോദ സഞ്ചാര മേഖലകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുജറാത്ത് ടൂറിസം വകുപ്പ് ടൂറിസം സെമിനാർ
സംഘടിപ്പിച്ചു.
മലബാർ ടൂറിസം കൗൺസിലിന്റെ സഹകരണത്തോടെ ഹോട്ടൽ നെക്സ്റ്റെ കസബ ഇൻ ൽ നടന്ന സെമിനാർ ക്യാപ്റ്റൻ വി ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ആർ ജയന്ത് കുമാർ മുഖ്യാതിഥിയായി. ഗുജറാത്ത് ടൂറിസം ടൂറിസ്റ്റ് ഓഫീസർ അജിത്ത് കുമാർ ശർമ്മ മോഡറേറ്ററായി.
ഗുജറാത്തിലെ വിവിധ സ്ഥലങ്ങൾ വിവരിക്കുന്ന ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.
മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ , സെക്രട്ടറി രജീഷ് രാഘവൻ , കാലിക്കറ്റ് ചേംബർ ടൂറിസം കമ്മിറ്റി ചെയർമാൻ ടി പി എം ഹാഷിർ അലി, ബോറ കമ്മ്യൂണിറ്റി പ്രതിനിധി സിറാജ് കപാസി തുടങ്ങിയവർ സംസാരിച്ചു.
60 ഓളം ടൂറിസ്റ്റ് ഓപ്പറേറ്റർമാർ മീറ്റിലും സെമിനാറിലുമായി പങ്കെടുത്തു.
ട്രാവൽ ഏജൻസികളും ടൂർ
ഓപ്പറേറ്റർമാരും ഒരുമിച്ച് നിന്നാൽ ടൂറിസം മേഖലയിൽ വിവിധ തരത്തിലുള്ള പദ്ധതികൾ കൊണ്ട് വരാൻ കഴിയുമെന്ന് മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ പറഞ്ഞു.
ഫോട്ടോ:
ഗുജറാത്ത് ടൂറിസം സെമിനാർ ക്യാപ്റ്റൻ വി ഹരിദാസ് ഉദ്ഘാടനം ചെയ്തു