വായന ലോക സമാധാനത്തിന് അനിവാര്യം -പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ.
അത്തോളി :
വായന ലോക സമാധാനത്തിന് അനിവാര്യമാണെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത ആനുകാലിക വിഷയങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ വഴി കുട്ടികൾക്ക് ലഭ്യമാകുന്നുവെന്നും പ്രമുഖ സാഹിത്യകാരനും നിരൂപകനും വാഗ്മിയുമായ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ പറഞ്ഞു.
ജിവിഎച്ച്എസ്എസ് അത്തോളിയിൽ വായനാവാര ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും അതോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ അധ്യക്ഷത വഹിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ.പി.ഫൈസൽ , ശാന്തി മാവീട്ടിൽ, കെ.എം.മണി, യു.നിഖില, ജാസ്മിൻ ക്രിസ്റ്റബെൽ, പി. റഫീഖ് എന്നിവർ സംസാരിച്ചു.