ആലക്കാട്ടിൽ പാമ്പൂരികരിയാത്തൻ ക്ഷേത്ര തിറമഹോത്സവം വെള്ളിയാഴ്ച
അത്തോളി :ആലക്കാട്ടിൽ ശ്രീ പാമ്പൂരികരിയാത്തൻ ക്ഷേത്ര തിറമഹോത്സവം
വെള്ളിയാഴ്ച(മാർച്ച് 29 ) നടക്കും
പുലർച്ചെ നടതുറക്കൽ ഗണപതിഹോമം വിശേഷാൽ പൂജ കാവുണർത്തൽ ഇളനീർ കുല വരവ് ഉച്ചക്ക് പ്രസാദ ഊട്ട് വൈകീട്ട് 4.30 ന് വെള്ളാട്ട്, 630 ന് എഴുന്നള്ളത്ത് പാമ്പൂരികരിയാത്തൻ വെള്ളാട്ട്,8 മണിക്ക് നീറ്റി കരുവന് തേങ്ങയേറ്, ഗുളികൻ വെള്ളാട്ട്, ഏറോക്കളി,തായമ്പക, പാമ്പൂരി കരിയാത്തൻ തിറ ഗുരുദേവൻ തിറ ഗുളികൻ തിറ കാരണവർ തിറ തുടർന്ന് ഭദ്രകാളി തിറ യും ഉണ്ടാകും .
ഉത്സവ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു