ഹാദിയ ബഷീർ 'എക്സ്പ്ലോർ ഇന്ത്യ' കരിയർ ഗൈഡൻസ് നാഷണൽ ക്യാമ്പിലേക്ക്
അത്തോളി: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എക്സ്പ്ലോറർ ഇന്ത്യ കരിയർ ഗൈഡൻസ് നാഷണൽ ക്യാമ്പിലേക്ക് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഹാദിയ ബഷീർ തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ് ടു ജേർണലിസം വിദ്യാർഥിയാണ്. കാട്ടിലപ്പീടിക ബഷീർ മാലാഞ്ചേരി, വേളൂർ ജി.എം.യു.പി.എസ് അധ്യാപിക നഷീദ എന്നിവരുടെ മകളാണ്.അത്തോളി ന്യൂസ് ഏർപ്പെടുത്തിയ മീഡിയ വർക്ക്‌ഷോപ്പിൽ പങ്കെടുത്തിരുന്നു.