ഓണത്തിരക്ക് : സി എച്ച് ഫ്ലൈ ഓവർ പാലം ഭാഗികമായി ഗതാഗത യോഗ്യമാക്കും-   മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ഓണത്തിരക്ക് : സി എച്ച് ഫ്ലൈ ഓവർ പാലം ഭാഗികമായി ഗതാഗത യോഗ്യമാക്കും- മന്ത്രി പി.എ മുഹമ്മദ് റിയാസ്.
Atholi News6 Aug5 min

ഓണത്തിരക്ക് : സി എച്ച് ഫ്ലൈ ഓവർ പാലം ഭാഗികമായി ഗതാഗത യോഗ്യമാക്കും- 

മന്ത്രി പി.എ മുഹമ്മദ് റിയാസ്


അത്തോളി: ഓണക്കാലത്തെ ഗതാഗത തിരക്ക് കണക്കിലെടുത്ത് നഗര ഹൃദയത്തിന്റെ ഭാഗമായ സിഎച്ച് ഫ്ലൈ ഓവർ പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സിഎച്ച് ഫ്ലൈ ഓവർ പാലം ഇന്ന് രാവിലെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സി.എച്ച് ഫ്ലൈ ഓവറിന് 4.47 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.


news image


പാലത്തിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ച് ഒക്ടോബറിൽ പാലം നാടിന് സമർപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. 

 സിറ്റി ഡിസിപി കെ.ഇ ബൈജു, എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത് സി.എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈനി എൻ.വി, അസിസ്റ്റന്റ് എഞ്ചിനീയർ അമൽജിത്, കോൺട്രാക്ടർ അനിൽ, ഓവർസിയർ ജിതിൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec