
എൽ ഡി എഫ് 10ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മറ്റി രൂപികരിച്ചു
അത്തോളി: വാർഡ് 10 അത്താണി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അനിൽ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി 151 അംഗ കമ്മറ്റി രൂപികരിച്ചു . പ്രമുഖ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകൻ ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എ.കെ രാജൻ അധ്യക്ഷം വഹിച്ചു. ജില്ല പഞ്ചായത്ത് അത്തോളി ഡിവിഷൻ സ്ഥാനാർഥി എ.കെ മണി മാസ്റ്റർ ,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കൊങ്ങന്നൂര് ഡിവിഷൻ സ്ഥാനാർഥി രജിത നാറാണത്ത്, ജനകീയ വികസന മുന്നണി നേതാവ് വിജയരാഘവൻ, പ്രദീപൻ കൊങ്ങന്നൂര് എന്നിവർ സംസാരിച്ചു. പി.എം പുഷ്പരാജൻ സ്വാഗതം പറഞ്ഞു.