കൺസൂമർ ഫെഡ് ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം അത്തോളിയിൽ,
മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും
സ്വന്തം ലേഖകൻ
അത്തോളി : സംസ്ഥാന സർക്കാറിൻ്റെയും കൺസ്യൂമർഫെഡിൻ്റെയും സഹകരണവകുപ്പി ന്റെയും നേതൃത്വത്തിൽ ഓണക്കാലത്ത് നടത്തുന്ന പ്രത്യേക ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം നാളെ അത്തോളിയിൽ നടക്കും.
ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം നാളെ ശനിയാഴ്‌ച വൈകീട്ട് 5 ന് അത്തോളി സർവ്വീസ് സഹകരണ ബേങ്ക് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും. സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിക്കും. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് ആദ്യ വില്പന നടത്തും.
പലവ്യഞ്ജന സാധനങ്ങളുടെ പൊതുവിപണിവില വർധനവ് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് സഹകരണ സ്ഥാപനങ്ങൾ വഴി ഓണവിപണി .
സാധനങ്ങൾക്ക് പൊതു വിപണി വിലയിൽ വലിയ വ്യത്യാസമുണ്ട് .
കിറ്റിൽ 8 കിലോ പുഴുക്കലരിയും ഓരോ കിലോ വീതം ധാന്യങ്ങളും ഉണ്ടാവും. 13 സബ്സിഡി ഇനങ്ങൾ മാത്രമുള്ള കിറ്റിന് 930 രൂപവരും. അത്തോളി സർവ്വീസ് സഹകരണ ബേങ്കാണ് അത്തോളിയിൽ ഓണം വിപണി നടത്തുന്നത്. ഓണം വിപണി ഓണം വരെ എല്ലാ ഞായറാഴ്ചയും പ്രവൃത്തിക്കുമെന്ന് ബാങ്ക്
പ്രസിഡൻ്റ് ടി.കെ.
വിജയൻ അത്തോളി ന്യൂസിനോട് പറഞ്ഞു.