അത്തോളി പഞ്ചായത്ത് വാർഡ് വിഭജനം : കരട് റിപ്പോർട്ടിൽ രണ്ട് വാർഡ് കൂടി
അത്തോളി പഞ്ചായത്ത് വാർഡ് വിഭജനം : കരട് റിപ്പോർട്ടിൽ രണ്ട് വാർഡ് കൂടി
Atholi NewsInvalid Date5 min

അത്തോളി പഞ്ചായത്ത് വാർഡ് വിഭജനം : കരട് റിപ്പോർട്ടിൽ രണ്ട് വാർഡ് കൂടി 




അത്തോളി : ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് പുറത്തു വന്നു. 17 വാർഡുകളാണ് നിലവിലുള്ളത് ,വിവിധ വാർഡുകൾ വിഭജിച്ച് 2 വാർഡുകൾ കൂടിയതോടെ 19 എണ്ണമായി.

കൊടശ്ശേരി പ്രദേശം ഉൾപ്പെട്ട ആറാം വാർഡും പുല്ലിലാമല പ്രദേശം ഉൾപ്പെട്ട 12 ആം വാർഡുമാണ് പുതുതായി രുപീകരിച്ചത്. നേരത്തെ വാർഡ് ഒന്ന് ആയിരുന്ന കൂമുള്ളി രണ്ടാം വാർഡാകും .കൊങ്ങന്നൂർ പ്രദേശം ഉൾപ്പെട്ട വാർഡ് 11 , 13 ആയി മാറും.ഈ രീതിയിൽ മറ്റ് വാർഡുകളുടെ സംഖ്യയിൽ വ്യത്യാസം ഉണ്ടാകും.തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ ( റൂറൽ ) അസാധാരണ ഗസ്റ്റിൽ പ്രസിദ്ധപ്പെടുത്തിയ കരട് വിജ്ഞാപനത്തിലാണ് വിവരം രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ഡിസംബർ 3 ന് മുൻപായി കമ്മീഷൻ സെക്രട്ടറി അല്ലെങ്കിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നേരിട്ടോ 

തപാൽ വഴിയോ അറിയിക്കാം. രേഖകൾ ഹാജരാക്കണം.യുക്തമെന്ന് കണ്ടാൽ ഡിലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധപ്പെടുത്തുന്ന സ്ഥലത്തും സമയത്തും പരാതിക്കാരെ കേൾക്കും.തത്സമയം പരാതിക്കാർ ഹാജരാകണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.



വാർഡുകൾ :


1- മൊടക്കല്ലൂർ

2- കൂമുള്ളി

3 - കോതങ്കൽ

4- അടുവാട്ട്

5 - കണ്ണിപ്പൊയിൽ

6- കൊടശ്ശേരി

7- പൂക്കോട്

8 - കൊളക്കാട 

9 - അത്തോളിക്കാവ്

10 - അത്താണി

11 - കൊങ്ങന്നൂർ ഈസ്റ്റ്

12- പുല്ലില്ലാ മല

13 - കൊങ്ങന്നൂർ

14 - കനിയൽ ക്കടവ്

15 -അത്തോളി

16 - കുടക്കല്ല്

17- വേളൂർ വെസ്റ്റ്

18- വേളൂർ

19 - തോരായി

Recent News