അത്തോളി അത്താണി യിൽ സ്നേഹാരാമം:  എൻ.എസ്. എസ് വോളന്റിയേഴ്‌സ്  നാടിന് സമർപ്പിച്ചു.
അത്തോളി അത്താണി യിൽ സ്നേഹാരാമം: എൻ.എസ്. എസ് വോളന്റിയേഴ്‌സ് നാടിന് സമർപ്പിച്ചു.
Atholi News3 Jan5 min

അത്തോളി അത്താണി യിൽ സ്നേഹാരാമം:

എൻ.എസ്. എസ് വോളന്റിയേഴ്‌സ് നാടിന് സമർപ്പിച്ചു.



അത്തോളി : പി.വി.എസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്. എസ് വോളന്റിയേഴ്‌സ് അത്തോളി വേളൂർ ജി. എം. യു. പി സ്കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിൽ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി അത്തോളി പോലീസ് സ്റ്റേഷനു സമീപമുള്ള സ്ഥലത്ത് സ്നേഹാരാമം നിർമ്മിച്ച് അത്തോളി ഗ്രാമപഞ്ചായത്തിന് കൈമാറി. ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജേഷ് സി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീപ്രിയ എ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത എ.എം, വേളൂർ ജി.എം.യു.പി. സ്കൂൾ പ്രധാനാധ്യാപകൻ ഗിരീഷ് ബാബു ടി.എം, പി.ടി.എ പ്രസിഡണ്ട് മനോജ് വി.എം, അധ്യാപിക ലിമ. ആർ, വൊളന്റിയർ ലീഡർ വിസ്മയ ടി.കെ എന്നിവർ സംസാരിച്ചു.

     മുള കൊണ്ട് ഇരിപ്പിടങ്ങൾ, കവാടം എന്നിവ നിർമ്മിച്ചും, ചെടികൾ നട്ടും,ടയർ, കുപ്പികൾ തുടങ്ങി പാഴ് വസ്തുക്കൾ അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചും സ്നേഹാരാമത്തിനെ കൂടുതൽ മികവുറ്റതാക്കി.

ഏഴു ദിവസത്തെ ക്യാമ്പിൽ നാലു ദിവസം കൊണ്ടാണ് സ്നേഹാരാമം പൂർത്തിയാക്കിയത്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും സുമനസ്സുകളും എൻ. എസ്. എസ് വൊളന്റിയേഴ്സിനെ സഹായിച്ചു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec