വയനാട്ടിലേക്ക് യൂത്ത് കോൺഗ്രസ് സഹായം
അത്തോളി : വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന് ഭാഗമായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സാധനങ്ങൾ മേപ്പാടിയിലെ യൂത്ത് കോൺഗ്രസ് കലക്ഷൻ പോയിന്റിൽ ഏൽപ്പിച്ചു. അത്തോളിയിൽ നിന്നും സമാഹരിച്ച ഭക്ഷണ സാധനങ്ങൾ, വസ്ത്രം, കുടിവെള്ളം, ചെരുപ്പുകൾ, സാനിറ്ററി ഇനങ്ങൾ എന്നിവയടങ്ങിയ മിനി വണ്ടി ഇന്നലെ വൈകിട്ടാണ് മേപ്പാടിയിലെത്തിയത്. താരീഖ് അത്തോളി, വി.ടി.കെ ഷിജു, ലിബീഷ് വേളൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സാധനങ്ങൾ കൊണ്ടുപോയത്. ദുരിതാശ്വാസ പ്രവർത്തന ങ്ങളിൽ സേവനമനുഷ്ഠിക്കാൻ
അത്തോളി പഞ്ചായത്തിലെ 10 യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുണ്ടൈക്കലിൽ പോയി രണ്ടു ദിവസം സേവന മനുഷ്ഠിച്ചു തിരികെ വന്നു. മണ്ഡലം യൂത്ത് കോൺഗ്രസിന്റെ താരീഖ് അത്തോളിയുടെ നേതൃത്വത്തിലായിരുന്നു സംഘം സർവീസ് ചെയ്യാൻ പോയത്.