സിറ്റി ട്രാഫിക്ക് പോലീസുകാര്‍ക്ക് ബിഗ് അംബ്രല്ല സമ്മാനിച്ചു
കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെയും ശോഭിക വെഡിംഗിന്റെയും സഹകരണത്തോടെ കേരള പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോലീസ് ട്രാഫിക്ക് ജോലിക്ക് സഹായമാകുന്ന ബിഗ് അംബ്രല്ല സമ്മാനിച്ചു.
ശോഭിക വെഡിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ നിന്നും അഡീഷണല്‍ എസ് പി കെ അഷ്‌റഫ് ബിഗ് അംബ്രല്ല ഏറ്റുവാങ്ങി.
റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് സി എസ് കെ വി സവീഷ് അധ്യക്ഷത വഹിച്ചു.
കേരള പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് രഗീഷ് പറക്കോട്ട്, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ, റോട്ടറി ഡിസ്ട്രിക്ട് പബ്ലിക് ഇമേജ് ചെയര്‍ സന്നാഫ് പാലക്കണ്ടി, ഷോറൂം മാനേജര്‍ പി പി അംജദ് അലി, അഡ്മിന്‍ മാനേജര്‍ കെ നൗഷാദ്, റോട്ടറി സൈബര്‍ സിറ്റി മുന്‍ സെക്രട്ടറി കെ നിധിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.
സിറ്റി പോലീസ് കണ്‍ട്രോള്‍ വാഹനങ്ങളിലും
പിങ്ക്
പട്രോള്‍ വാഹനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് ബിഗ് അംബ്രല്ല നല്‍കുന്നതെന്ന് റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് സി എസ് കെ വി സവീഷ് പറഞ്ഞു.
ഫോട്ടോ: ശോഭിക വെഡിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ കല്ലില്‍ നിന്നും അഡീഷണല്‍ എസ് പി കെ അഷ്‌റഫ് ബിഗ് അംബ്രല്ല ഏറ്റുവാങ്ങുന്നു.
കെ നിധിന്‍ ബാബു, സന്നാഫ് പാലക്കണ്ടി, സി എസ് കെ വി സവീഷ്, രഗീഷ് പറക്കോട്ട്, ഷോറൂം മാനേജര്‍ പി പി അംജദലി, രാജേന്ദ്രരാജ, അഡ്മിന്‍ മാനേജര്‍ കെ നൗഷാദ് എന്നിവര്‍ സമീപം