ഓർമ്മകളിൽ നിറഞ്ഞ്
ഹേമന്ത് ശങ്കർ : അത്തോളി ഗവ.സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി
അത്തോളി:വിദ്യാർഥിയുടെ ഓർമ്മ ദിനത്തിൽ പുസ്തക സമർപ്പണം.അത്തോളി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥിയായിരുന്ന ഹേമന്ത് ശങ്കറിന്റെ ഓർമ്മ ദിനത്തിലാണ് പിതാവും സഹോദരനും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഹെഡ് മിസ്ട്രസ്സ് വി ആർ സുനുവിന് കൈമാറി.
വി എച്ച് എസ് സി പ്രിൻസിപ്പൽ കെ.പി ഫൈസലിന്റെ അധ്യക്ഷത വഹിച്ചു
ചടങ്ങിൽ പി ടി എ പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരക്കൽ , എം പി ടി എ പ്രസിഡന്റ് ശാന്തി മാവീട്ടിൽ, സീനിയർ അസിസ്റ്റന്റ് കെ എം മണി , ഷൈനി എ കെ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സഹപാഠികൾ ഹേമന്ത്ശങ്കറിന്റെ ഓർമ്മകൾ പങ്കുവെച്ചു .
നദീറ കുരിക്കൾ സ്വാഗതവും ഫാത്തിമ ഷെയ്ബ നന്ദിയും പറഞ്ഞു .