അത്തോളി കൊങ്ങന്നൂർ
ശ്രീ എടത്ത് പറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കോടിയേറി
അത്തോളി: കൊങ്ങന്നൂർ ശ്രീ എടത്ത് പറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര മഹോത്സവം ഈ മാസം
14 മുതൽ 16 വരെ നടക്കും.
ക്ഷേത്രം രക്ഷാധികാരി കെ കെ ഗംഗാധരൻ
കൊടിയുർത്തി. മേൽശാന്തി കുട്ടികൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് കെ കെ ദയാനന്ദൻ,
സെക്രട്ടറി ഇ സജീവൻ,
ട്രഷറർ കെ പ്രഭാകരൻ , പ്രോഗ്രാം കൺവീനർ ഇ അനിൽ കുമാർ, എം കെ ശശീന്ദ്രൻ , കെ സുർജിത്ത് എന്നിവർ സംസാരിച്ചു.
14 ന് രാവിലെ കലവറ നിറയ്ക്കൽ, വൈകീട്ട് 3 ന് സർവൈശ്വര്യ പൂജ തുടർന്ന് 6 ന് അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരിയുടെ പ്രഭാഷണം.
15 ന് രാവിലെ പ്രതീകാത്മാകമായി ഭുവനേശ്വരി ദേവിയ്ക്ക് പൊങ്കാല, വൈകിട്ട് 3 ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ഭജന തുടർന്ന് 6 ന് മെഗാതിരുവാതിര.
രാത്രി
7 മുതൽ മയൂര നൃത്ത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാ സന്ധ്യയും അമൃത ബാല സംസ്കൃതി കൊങ്ങന്നൂർ യൂണിറ്റ് നടത്തുന്ന ഭഗവത് ഗീത പാരായണവും നടക്കും .
16 ന് പ്രധാന ഉത്സവം കലശം, കൂറയിടൽ എന്നീ ആചാരങ്ങൾക്ക് ശേഷം ഉച്ഛക്ക് 12 ന് കുലവരവ്, 12.30 ന് അന്നദാനം. വൈകീട്ട് 4 ന് ഗുരുതി , 6 ന് കൊങ്ങന്നൂർ ആശാരി കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആഘോഷ വരവ്. രാത്രി 9 ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിപ്പ് , രാത്രി 10 ന് കളം പാട്ട്, കളം മായ്ക്കൽ, അരുളപ്പാട്. രാത്രി 12 ന് വാളകം കൂടി ഉത്സവം സമാപിക്കും.
ഫോട്ടോ: കൊങ്ങന്നൂർ ശ്രീ എടത്ത് പറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രം '