അത്തോളി വാർഡ് 11 ലെ പ്രതിഭകൾക്ക്   ഓർമ്മ സംഘത്തിൻ്റെ ആദരം
അത്തോളി വാർഡ് 11 ലെ പ്രതിഭകൾക്ക് ഓർമ്മ സംഘത്തിൻ്റെ ആദരം
Atholi News2 Jun5 min

അത്തോളി വാർഡ് 11 ലെ പ്രതിഭകൾക്ക്

ഓർമ്മ സംഘത്തിൻ്റെ ആദരം



അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ വാർഡ് 11 ലെ ഉന്നത വിജയം നേടിയവരെ ആദരിച്ചു.


news image


ആനപ്പാറ പാതാറിൽ നടന്ന ചടങ്ങിൽ

വാർഡ് മെമ്പർ പി ടി സാജിദ ഉദ്ഘാടനം ചെയ്തു.

അജീഷ് അത്തോളി , ജസ്ലിം കമ്മോട്ടിൽ ,

ടി കെ അമൃതലാഷ് , കെ ബൈജു എന്നിവർ മൊമെന്റോ വിതരണം ചെയ്തു.സംഘം പ്രസിഡൻ്റ്

കെ പി ആനന്ദൻ അധ്യക്ഷത വഹിച്ചു.

കെ പി അഖിലേഷ് ,

ഒ ടി നാരായണൻ,കെ ടി സജീവൻ ,

എം വി ഷിജു , എം കെ പ്രകാശൻ , കെ ടി മാധവൻ,

കെ ടി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

എസ് എസ് എൽ സി , പ്ലസ് ടു , ബി എസ് സി നഴ്സിംഗ് , എം ബി ബി എസ് , ബി എ എം എസ് എന്നിവയിൽ ഉന്നത വിജയം നേടിയ

24 പേർ ഉപഹാരം ഏറ്റുവാങ്ങി.



ഫോട്ടോ:കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ആദരവ് ഏറ്റുവാങ്ങിയവർക്കൊപ്പം

സംഘാടകരും അതിഥികളും

Recent News