'വോക്ക്' സംഘടനയുടെ ശക്തി തെളിയിച്ച് ബൈക്ക് റാലി ',റാലി പുനൂർ മുതൽ കണയങ്കോട് പാലം വരെ
'വോക്ക്' സംഘടനയുടെ ശക്തി തെളിയിച്ച് ബൈക്ക് റാലി ',റാലി പുനൂർ മുതൽ കണയങ്കോട് പാലം വരെ
Atholi News2 Dec5 min

'വോക്ക്' സംഘടനയുടെ ശക്തി തെളിയിച്ച് ബൈക്ക് റാലി ',റാലി പുനൂർ മുതൽ കണയങ്കോട് പാലം വരെ 




ഉള്ളിയേരി :വുഡ് ക്രാഫ്റ്റ് ഓണേഴ്‌സ് വെൽഫയർ ഓർഗനൈസേഷൻ ഓഫ് കേരളയുടെ( വോക്ക് )

17ആംമത് ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായും ബാലുശ്ശേരി ബ്ലോക്ക് സമ്മേളനത്തിന്റെ മുന്നോടിയായും ബാലുശ്ശേരി നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു.

പൂനൂരിൽ നിന്നും ആരംഭിച്ച റാലി വുഡ് ക്രാഫ്റ്റ് ഓണേഴ്‌സ് വെൽഫയർ ഓർഗനൈസേഷൻ ഓഫ് കേരളയുടെ സംസ്ഥാന സമിതി അംഗം രാജൻ കൊടുവള്ളി ഫ്ലാഗ് ഓഫ് ചെയ്തു.

 സമൂഹമധ്യത്തിൽ തങ്ങളും ചെറുതല്ലാത്ത ഒരു സാമൂഹ്യ ശക്തിയാണ് എന്ന് തെളിയിക്കുക എന്നതായിരിന്നു റാലിയുടെ പ്രധാന ലക്ഷ്യം. റാലി കണയങ്കോട് പാലത്തിന് സമീപം സമാപിച്ചു.വുഡ് ക്രാഫ്റ്റ് ഓണേഴ്‌സ് വെൽഫയർ ഓർഗനൈസേഷൻ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് കോറോത്ത് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മരപ്പണിക്കാർ, ഫർണിച്ചർ നിർമ്മാതാക്കൾ എന്നിവരുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രജിസ്റ്റർ ചെയ്ത സംഘടനയാണിത്. അംഗങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക, അവരുടെ തൊഴിൽ സാഹചര്യങ്ങളും, വേതനവും മെച്ചപ്പെടുത്തുക, അവരുടെ അവകാശങ്ങൾക്കായി വാദിക്കുക എന്നിവയാണ് സംഘടന ലക്ഷ്യമിടുന്നത്. ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി ഷാജി ക്ലാസിക് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി ഷമീർ ഫറോക്ക് മുഘ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഷാജി വേളൂർ, നിഷാജ് നടുവണ്ണൂർ ,ആനന്ദൻ സി ടി ,ഹരീന്ദ്രനാഥ് ,ഗിരീഷ് കാവുന്തറ,വിശ്വൻ കൊടുവള്ളി,ഷമീർ ഫറോക്ക് തുടങ്ങിയവർ സംസാരിച്ചു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec