ശ്രീ പാലോറത്ത് കാവ് ഭഗവതി ക്ഷേത്രോത്സവത്തിന്
കൊടിയേറി
ഉത്സവം മാർച്ച് 26 മുതൽ 30 വരെ
അത്തോളി :ശ്രീ പാലോറത്ത്
കാവ് ഭഗവതി ക്ഷേത്രോത്സവം
മാർച്ച് 26 മുതൽ 30 വരെ നടക്കും.
ക്ഷേത്രം മേൽശാന്തി സുമേഷ് നന്താനത്തിൻ്റെ കാർമ്മികത്വത്തിൽ ക്ഷേത്രം രക്ഷാധികാരികളായ സി കെ രാഘവൻ, കൊല്ലോത്ത് കൃഷ്ണൻ എന്നിവർ ചേർന്ന് കൊടി ഉയർത്തി.
ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് ആർ എം കുമാരൻ , പി രമേശൻ , എൻ ഡി ജോഷി , സി കെ ശങ്കരൻ, എം കെ രവീന്ദ്രൻ, സന്തോഷ് കുനിയേലത്ത് ,
മാതൃസമിതി പ്രസിഡണ്ട് ടി ടി മൈഥിലി, സെക്രട്ടറി എം കെ ശാലിനി എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നിറത്തിന് പണം നൽകൽ ചടങ്ങ് നടത്തി.
26 ന് രാവിലെ 6 മുതൽ വൈകീട്ട് 6.30 വരെ അഖണ്ഡനാമജപം .
27 ന് രാവിലെ 8 ന് പൊങ്കാല സമർപ്പണം.
28 ന് രാവിലെ 10 ന് കലവറ നിറയ്ക്കൽ , വൈകീട്ട് 6 ന് സർപ്പബലി , 7 .30 ന് കലാപരിപാടികൾ.
29 ന് രാവിലെ 10 ന് അദ്ധ്യാമിക പ്രഭാഷണം വൈകീട്ട് 5 ന് കീഴക്കേടത്ത് ഇല്ലത്ത് ശ്രീ പരദേവത ക്ഷേത്രത്തിൽ നിന്നും അത്തോളി ശ്രീ രാരോത്ത് പരദേവത ക്ഷേത്രത്തിൽ നിന്നും ആഘോഷ വരവ്.
5.30 ന് ഗുരുതി തർപ്പണം . രാത്രി 9 ന് മുല്ലക്കൽ പാട്ട് എഴുന്നള്ളിപ്പ് തുടർന്ന് കളം മയക്കൽ.
30 ന് വൈകീട്ട് 5 ന് ഗുരുതി തർപ്പണം, 6 ന് ശ്രീ കാരയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി. രാത്രി 9 ന് ഭഗവതി തിറ , തായമ്പക , 10.30 ന് അഭിനയ കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം കേരള സിംഹം പഴശ്ശിരാജ.
പുലർച്ചെ 4 ന് മുന്നൂറ്റൻ കണ്ടി മുരളീധരൻ്റെ നേതൃത്വത്തിൽ കൂത്ത് ഉത്സവം നടക്കും.
ഏപ്രിൽ 4 ന് ദണ്ഡന് സമർപ്പണത്തോടെ ഉത്സവം സമാപിക്കും.