കൊയിലാണ്ടി ദേശീയ പാതയിൽ
യാത്രക്കിടയിൽ
കാറിന് തീ പിടിച്ചു ;
രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടി:ദേശീയ പാതയിൽ
യാത്രക്കിടയിൽ
നാനോ കാർ
അഗ്നിക്കിരയായി.
രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാർ ഉടമ മലപ്പുറം സ്വദേശി റജിൻ സഹാദി എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.തീ ആളി പടരുന്നത് കണ്ട് വാഹനം നിർത്തി.
രണ്ട് പേരും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
കൊയിലാണ്ടി ജി ആർ എ എസ് ടി ഒ -എം മജീദിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം